അങ്ങനൊരാളെ കണ്ടെത്താനായിട്ടില്ല: അനുഷ്ക ഷെട്ടി

Anushka-Shetty
SHARE

വിവാഹത്തെക്കുറിച്ച് മനസു തുറന്ന് അനുഷ്‍ക ഷെട്ടി. അനുഷ്‍കയുടെ വിവാഹത്തെ കുറിച്ച് കുറച്ചു നാളായി പലരീതിയിൽ വാർത്തകൾ പരക്കുന്നുണ്ട്. എന്നാൽ, അനുയോജ്യനായ വരനെ തനിക്ക് ഇതുവരെ കണ്ടെത്താനായില്ലെന്നാണ് അനുഷ്കഷെട്ടി പറയുന്നത്. അങ്ങനെയൊരാളെ കണ്ടെത്തിയാൽ ഉടനെ എല്ലാവരെയും അറിയിക്കും. ശേഷമേ വിവാഹമുണ്ടാകൂ. വിവാഹം കഴിക്കാനായി വീട്ടുകാർ സമ്മർദം ചെലുത്തുന്നില്ലെന്നും അനുഷ്ക പറയുന്നു.

ബാഹുബലിക്കുശേഷം അനുഷ്കയും പ്രഭാസും പ്രണയാത്തിലാണെന്നും വിവാഹത്തിന് തയ്യാറെടുക്കുകയാണെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ, ഇരുവരും സംഭവം നിഷേധിക്കുകയാണുണ്ടായത്. ബാഹുബലിക്കുശേഷം തെന്നിന്ത്യയിലെ സൂപ്പർ നടിയായി മാറിയിരിക്കുകയാണ് അനുഷ്ക.

സ്ക്രീനിലെ താരങ്ങളെ ജീവിതത്തിലും ഒരുമിച്ചു കാണാനാണ് ആരാധകർക്ക് താൽപര്യം. എന്നാൽ തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നാണ് അനുഷ്കയും പ്രഭാസും പറയുന്നത്. അനുഷ്കയുടെ ജൻമദിനത്തിനു പ്രഭാസ് ആഡംബര കാർ സമ്മാനിച്ചിരുന്നു. പ്രഭാസിന്റെ ജൻമദിനത്തിനു വിലയേറിയ വാച്ചായിരുന്നു അനുഷ്ക നൽകിയത്. 

അതേസമയം, പ്രഭാസിന്റെ വിവാഹം ഇൗ വർഷം തന്നെ ഉണ്ടാകുമെന്ന് താരത്തിന്റെ അമ്മാവൻ പറഞ്ഞിട്ടുണ്ട്. വിവാഹത്തിനു പ്രഭാസ് തന്നെ സമ്മതം അറിയിച്ചതായി അമ്മാവൻ കൃഷ്ണം രാജു പറഞ്ഞു. അതേസമയം, വധുവിനെക്കുറിച്ചുള്ള സൂചനകളൊന്നും പുറത്തുവിട്ടിട്ടില്ല. 

MORE IN ENTERTAINMENT
SHOW MORE