കാതൽ മന്നനാകാൻ ഇതിലും അനുയോജ്യനായ നടനില്ലെന്ന് ആരാധകർ

gemini-ganeshan
SHARE

വെള്ള സ്യൂട്ടും പാന്റും പഴയകാല ഹെയർസ്റ്റൈലും ഈർക്കിലൊടിയൻ മീശയുമായി ദുൽഖർ സൽമാൻ മുന്നിലെത്തിയപ്പോൾ സംവിധായകൻ വരെ ഒന്ന് അമ്പരന്നു– ഇത് ദുൽഖറോ അതോ കാതൽ മന്നൻ ജെമനി ഗണേശനോ? അത്രയേറെ സാദൃശ്യമുണ്ടായിരുന്നു ദുൽഖറിന്റെ പുതിയ ലുക്കിന് പഴയ ജെമിനിയുമായിട്ട്. ദുൽഖറിന്റെ ജെമിനി ഗണേശൻ ലുക്കിലുള്ള ചിത്രം കണ്ട് ഇതിനേക്കാള്‍ അനുയോജ്യനായ നടന്‍ വേറെ ഇല്ല എന്നു പറയുകയാണ് ആരാധകര്‍.   

തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രമൊരുങ്ങുന്നത്. തമിഴിൽ 'നടികർ തിലകം' എന്നാണ് നാഗ് അശ്വിന്‍ സംവിധായകനാകുന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ കീർത്തി സുരേഷാണ്  നടി സാവിത്രിയായി എത്തുന്നത്. ജെമിനി ഗണേശന്റെ നാല് ഭാര്യമാരിൽ ഒരാളായിരുന്നു സാവിത്രി. ചിത്രത്തിൽ തെന്നിന്ത്യൻ താരം സാമന്തയും പ്രധാന വേഷത്തിലെത്തുന്നതായാണ് വാര്‍ത്തകള്‍. താനാ സേര്‍ന്ത കൂട്ടം ഉള്‍പ്പടെ മികച്ച തമിഴ് ചിത്രങ്ങളിലും തെലുങ്കിലും തിളങ്ങിയ കീര്‍ത്തി സുരേഷിനെയും സാവിത്രിയായി ആരാധകര്‍ മനസ്സിലേറ്റിക്കഴിഞ്ഞു.

മാർച്ച് 29 ന് ചിത്രം തീയേറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. തെലുങ്കിൽ ദുൽഖർ സൽമാന്റെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. കലി എന്ന ചിത്രം നേരത്തെ തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്ത് റിലീസ് ചെയ്തതിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. വൈജയന്തി മൂവീസും സ്വപ്ന സിനിമയും ചേർന്ന നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രണ്ടു ഭാഷകളിലും നാഗ് അശ്വിന്‍ തന്നെയാണ് സംവിധാനം.

MORE IN ENTERTAINMENT
SHOW MORE