എന്താ പാപ്പാ സ്റ്റെല്ല ചേച്ചിയുമായി കണ്ണും കണ്ണും; ആട് 2 ഡിലീറ്റ് ചെയ്ത രംഗങ്ങൾ

jayasurya-aadu2
SHARE

ജയസൂര്യ നായകനായ ആട് 2 വൻ വിജയം നേടി മുന്നേറുമ്പോഴും ഷാജി പാപ്പന്റെ വീര സാഹസിക കഥകൾ അവസാനിക്കുന്നില്ല. അണിയറക്കാർ പുറത്തു വിട്ട ഡിലീറ്റ് ചെയ്ത രംഗങ്ങൾക്കും വൻ സീകരണം. ഷാജി പാപ്പന്‍ എന്ന ജയസൂര്യയുടെ കഥാപാത്രത്തിന്റെ വീട്ടില്‍ നടക്കുന്ന ചില രംഗങ്ങളാണ്‌പ്രേക്ഷകര്‍ക്കായി പുറത്ത്‌ വിട്ടിരിക്കുന്നത്.

പാപ്പന്റെയും കാമുകിയുടെയും രംഗങ്ങളാണ് പ്രധാനമായും അണിയറക്കാർ പുറത്തു വിട്ട വിഡിയോയിൽ ഉളളത്. ആട് 2 വിന്റെ  മേയ്ക്കിങ് വിഡിയോയ്ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. അണിയറക്കാഴ്ചകളും കാണുന്നവരിൽ ചിരി പടർത്തുന്നതായിരുന്നു മേയ്ക്കിങ് വിഡിയോയും. ചിത്രത്തിന്റെ ആദ്യ ഭാഗം തിയറ്ററുകളിൽ ഓടിയില്ലെങ്കിലും അതിന്റെ നഷ്ടം തീർക്കുന്ന പ്രദർശനമാണ് രണ്ടാംഭാഗത്തിന്റേത്. ഷാജി പാപ്പാനും അറയ്ക്കൽ അബുവും സാത്താൻ സേവ്യറും ഡൂഡും ഒന്നിനൊന്ന മികച്ച പ്രകടനമാണ് ചിത്രത്തിൽ പുറത്തെടുത്തിരിക്കുന്നത്. 

ക്രിസ്മസ്‌റിലീസായി തിയേറ്ററിലെത്തിയ ആട്2, മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്. കൂടെ ഇറങ്ങിയ മമ്മൂട്ടിയുടെ ബിഗ്ബഡ്ജറ്റ്മാസ്റ്റര്‍ പീസും തിയേറ്ററുകളില്‍ പ്രേക്ഷകരെ നിറച്ച്മുന്നേറുന്നുണ്ട്. മായാനദിയും മികച്ച അഭിപ്രായം നേടി.

MORE IN ENTERTAINMENT
SHOW MORE