'പോ മോനെ ദിനേശാ...' മോഹൻലാൽ ഡയലോഗ് പറഞ്ഞ് സൂര്യ

surya-1
SHARE

എറണാകുളം സേക്രട്ട് ഹാർട്ട്സ് കോളെജ് മൈതാനത്തായിരുന്നു തമിഴ് സൂപ്പർ സ്റ്റാർ സൂര്യയുടെ മരണമാസ് ഡയലോഗ്. എന്നാൽ, സ്വന്തം തീപ്പൊരി ഡയലോഗ്സ് ഒന്നുമല്ല സൂര്യ കേരളത്തിൽ പറഞ്ഞത്. നരസിംഹത്തിലെ  പോ മോനെ ദിനേശാ ആയിരുന്ന സൂര്യ ആരാധകർക്കു മുന്നിൽ പറഞ്ഞ ഡയലോഗ്. സൂര്യ മോഹൻ ലാൽ ഡയലോഗ് പറഞ്ഞതോടെ ആരാധകരുടെ ആവേശം ഇരട്ടിയായി. 

മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട ഏതെങ്കിലും ഡയലോഗ് പറയാമോ സാര്‍?   എന്ന രഞ്ജിനി ഹരിദാസിന്റെ ചോദ്യത്തിന് സൂര്യ പോ മോനേ ദിനേശാ... എന്ന് മറുപടി പറഞ്ഞു. വിദ്യാർഥികളുടെ ചോദ്യങ്ങൾക്കു മറുപടി പറയാനും സൂര്യ സമയം കണ്ടെത്തി.ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി എന്തായിരുന്നുവെന്നാണു ഫിസിക്സ് രണ്ടാം വർഷ വിദ്യാർഥിനി ആവണിയുടെ ചോദ്യം. രണ്ടര വർഷം ഗാർമന്റ് ഇൻഡസ്ട്രിയിൽ ജോലി ചെയ്ത കഥ പറഞ്ഞ സൂര്യ, സിനിമയാണു തന്റെ വഴിയെന്നു തിരിച്ചറിഞ്ഞു ജോലി ഉപേക്ഷിച്ച തീരുമാനമായിരുന്നു വെല്ലുവിളിയായി തോന്നിയതെന്നു പറഞ്ഞു.നല്ല നടനാകുമോയെന്ന് ഒന്നും ഉറപ്പില്ലാതെയാണു ജോലി ഉപേക്ഷിച്ചത്.

ജീവിതത്തിൽ അങ്ങനെ പെട്ടെന്നു തീരുമാനം എടുക്കേണ്ട ഘട്ടം വരും.അത്തരം അവസരങ്ങൾ ഒരിക്കലും കളയരുതെന്നും സൂര്യ ഉപദേശിച്ചു. അഭിനയിച്ചതിൽ ഏറ്റവും കഷ്ടപ്പട്ടതു വാരണം ആയിരം എന്ന ചിത്രത്തിനു വേണ്ടിയായിരുന്നുവെന്നും സൂര്യ പറഞ്ഞു. മഴവിൽ മനോരമയുടെ പ്രത്യേക പരിപാടിയിൽ പങ്കെടുക്കാനെത്തിയതാണ് തമിഴകത്തിന്റെ പ്രിയ താരം. ആരാധകർക്കൊപ്പം സെൽഫിയെടുത്തും നൃത്തം ചെയ്തുമാണ് സൂര്യ മടങ്ങിയത്

MORE IN ENTERTAINMENT
SHOW MORE