ബെല്‍റ്റില്‍ കയറിപ്പിടിച്ചതില്‍ എന്താണ് തെറ്റ്..? കസബയിലെ ആ നടിയുടെ ചോദ്യം

jyoti-shah-kasaba
SHARE

കസബയിലെ സ്ത്രീ വിരുദ്ധ രംഗങ്ങളെ പറ്റിയുള്ള ചർച്ചകൾ സജീവമാകുന്നതിനിടെ ഈ രംഗത്തിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ജ്യോതി ഷാ തന്നെ മറുപടിയുമായി രംഗത്ത്. ഈ രംഗത്തെ വിമർശിക്കുന്നവരോട് ജ്യോതിഷയുടെ മറുചോദ്യം ഇതാണ്. ഈ രംഗത്തിൽ എന്താണ് തെറ്റ്? ഇതൊക്കെ സമൂഹത്തിൽ നടക്കുന്നതാണ്. ഇത് സ്ത്രീ വിരുദ്ധമാണോ അല്ലയോ എന്നതൊന്നുമല്ല പ്രശ്നം.  മനോരമ ഓൺലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു ജ്യോതി ഷാ യുടെ പ്രതികരണം. 


ഒരു അഭിനേതാവ് എന്ന നിലയിൽ പോസിറ്റീവ് റോളുകളും നെഗറ്റീവ് റോളുകളും ചെയ്യേണ്ടി വരും. കസബയിലെ ഈ രംഗം യഥാർഥ ജീവിതത്തിൽ എത്രയോ സ്ത്രീകള്‍ അനുഭവിച്ചു കാണുമെന്നും ജ്യോതിഷ പറഞ്ഞു. എല്ലാ മനുഷ്യർക്കും ഉള്ളതു പോലെ ഒരുപാട് ദുസ്സ്വഭാവങ്ങൾ രാജൻ സക്കറിയയ്ക്കുമുണ്ട്. അതു മനസ്സിലാക്കി കണ്ടാൽ ആ സിനിമയ്ക്കോ രംഗത്തിനോ ഒരു കുഴപ്പവുമുള്ളതായി തോന്നില്ല. സമൂഹത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളും സിനിമയിൽ കാണിക്കേണ്ടേ..? നല്ലതു മാത്രം തിരഞ്ഞു പിടിച്ചു കാണിക്കുന്നതാണോ സിനിമയെന്നും ജ്യോതി ഷാ ചോദിക്കുന്നു. 


ഇഷ്ടമില്ലെങ്കിൽ ഞാൻ അങ്ങനെയൊരു രംഗത്തിൽ അഭിനയിക്കില്ല. ആ രംഗത്തിൽ ഞാനും മമ്മൂക്കയും കഥാപാത്രങ്ങളാണ്. ഞങ്ങളുടെ രണ്ടാളുകളുടെയും വ്യക്തിജീവിതവുമായി അതിനു ഒരു ബന്ധവുമില്ല. ഞങ്ങൾ അഭിനേതാക്കളാണ്. സംവിധായകൻ എന്തു പറഞ്ഞു തരുന്നോ അത് അഭിനയിക്കുകയെന്നതാണ് ഞങ്ങളുടെ ചുമതലയെന്നും ജ്യോതി ഷാ പറഞ്ഞു.  

MORE IN ENTERTAINMENT
SHOW MORE