മല്ലികാ ഷെരാവത്തിനെ പാരിസിലെ ഫ്‌ളാറ്റില്‍നിന്ന് ഇറക്കിവിട്ടു

mallika-sherawat
SHARE

വാടക നൽകാത്തതിനെ തുടർന്ന് ബോളിവുഡ് താരം മല്ലികാ ഷെരാവത്തിനെയും ഫ്രഞ്ചുകാരനായ ഭര്‍ത്താവ് സിറില്‍ ഓക്‌സ്‌ഫെന്‍സിനെയും പാരിസിലെ ഫ്‌ളാറ്റില്‍നിന്ന് കോടതി ഇടപെട്ട് ഇറക്കിവിട്ടു. 94,000 ഡോളർ വാടകയിനത്തിൽ കുടിശിക വന്നതിനെ തുടർന്നാണ് കോടതിയുടെ ഇടപെടൽ. 

6,054 യൂറോയാണ് ഇവരുടെ ഫ്ലാറ്റിന്റെ പ്രതിമാസ വാടക. 2017 ജനുവരി മുതൽ ഒര വർഷത്തോളം ഈ ഫ്ലാറ്റിൽ താമസിച്ചുവെങ്കിലും ഒരു തവണ മാത്രമാണ് വാടകയിനത്തിൽ പകുതിയോളം തുക നൽകിയിരുന്നതെന്നും വീട്ടുടമ പരാതി നൽകിയിരുന്നു. 

കോടതി ഉത്തരവിനെ തുടർന്നാണ് ഇരുവരെയും ഇറക്കിവിട്ടത്. ഡിസംബര്‍ 14 ന് മുന്‍പ് അപ്പാര്‍ട്‌മെന്റ് ഒഴിഞ്ഞുകൊടുക്കണമെന്നും കുടിശ്ശിക തുക നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. അപ്പാര്‍ട്‌മെന്റില്‍ ഇവര്‍ വാങ്ങിവെച്ച ഫര്‍ണിച്ചറുകള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിരുന്നു.

മല്ലികയ്ക്ക് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടെന്ന് നവംബര്‍ 14ന് ഫ്രഞ്ച് കോടതിയില്‍ ദമ്പതികളുടെ അഭിഭാഷകന്‍ പറഞ്ഞുവെങ്കിലും  വീട്ടുടമ ഈ വാദം തളളിയിരുന്നു. 

ഡിസംബറിൽ ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തു വന്നപ്പോൾ മാധ്യമ വാർത്തകളെ അപ്പാടെ തളളി മല്ലിക രംഗത്തെത്തിയിരുന്നു. തനിക്ക് പാരിസിൽ ഫ്ലാറ്റ് ഇല്ലെന്നും മുംബൈയിലാണ് താമസിക്കുന്നതെന്നും ആരെങ്കിലും എനിക്ക് വീടു മേടിച്ച് തന്നിട്ടുണ്ടെങ്കില്‍ ആ മേല്‍വിലാസം എനിക്ക് അയക്കു ഞാന്‍ അവിടെ പോയി താമസിക്കട്ടെ എന്നായിരുന്നു മല്ലികയുടെ പ്രതികരണം.

MORE IN ENTERTAINMENT
SHOW MORE