ഐശ്വര്യ, നിനക്കുള്ളതാണ് ഇക്കുറി കയ്യടികള്‍..!

aiswarya-1
SHARE

ഐശ്വര്യ ലക്ഷ്മി, വെറും രണ്ട് ചിത്രങ്ങള്‍ മാത്രമാണ് കയ്യില്‍. പക്ഷേ ഈ ക്രിസ്മസിന് കയ്യടികളത്രയും ഈ അഭിനേത്രിക്കാണ്. ആഷിഖ് അബുവിന്‍റെ മായാനദി നല്ല സിനിമയെന്ന് പേരെടുക്കുമ്പോള്‍ നായികാവേഷം ചെയ്ത് ഐശ്വര്യ ലക്ഷ്മി അഭിനന്ദനങ്ങളില്‍ മുങ്ങുകയാണ്. ചിത്രത്തിലെ ശക്തയായ നായികാവേഷം അത്ര മനോഹരമായാണ് ഐശ്വര്യ കയ്യാളിയതെന്ന് സിനിമ കണ്ടവര്‍ ഒരേ സ്വരത്തില്‍ പറയുന്നു. 

മോഡലിങ്ങിലൂടെയാണ് തിരുവനന്തപുരത്തുകാരിയായ ഐശ്വര്യ കരിയര്‍ ആരംഭിച്ചത്. ആദ്യചിത്രം നിവിന്‍ പോളിക്കൊപ്പം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. അതില്‍ കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല ഐശ്വര്യക്ക്. പക്ഷേ ശ്യാം പുഷ്കരനും ദിലീഷ് നായരും സൃഷ്ടിച്ച മായാനദിയിലെ കഥാപാത്രത്തിന് പക്ഷേ കരുത്ത് ആവോളമുണ്ടായിരുന്നു. യാതൊരു പതര്‍‌ച്ചകളുമില്ലാത്ത നിയന്ത്രിതാഭിനയത്തിലൂടെ കഥാപാത്രത്തെ കയ്യിലെടുത്തു ഐശ്വര്യ.

ഐശ്വര്യ എംബിബിഎസ് കഴിഞ്ഞ് ചില്ലറ പ്രാക്ടീസ് ഒക്കെ ചെയ്യുന്ന ഒരു ഡോക്ടര്‍ കൂടിയാണ് എന്നുമറിയുക. ഐശ്വര്യയുമായുള്ള അഭിമുഖവും കാണാം.

MORE IN ENTERTAINMENT
SHOW MORE