മമ്മൂട്ടി അവരെ യാത്രയാക്കി; മാസ്റ്റര്‍പീസ് താരങ്ങള്‍ തീയറ്ററുകളിലേക്ക്

mammootty-unni
SHARE

ക്രിസ്മസ് ചിത്രങ്ങളില്‍ വന്‍വിജയത്തിലേക്ക്  കുതിപ്പ് തുടങ്ങിയ മാസ്റ്റര്‍പീസിന്‍റെ വിജയം ആഘോഷിച്ച് അണിയറപ്രവര്‍ത്തകര്‍. മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ കൊച്ചിയിലാണ് ചിത്രത്തിന്‍റെ വിജയം ആഘോഷിച്ചത്.  കേക്ക് മുറിച്ചുനടത്തിയ ആഘോഷത്തില്‍ സന്നിഹിതരായ താരങ്ങള്‍ക്കും അണിയറക്കാര്‍ക്കും മമ്മൂട്ടി മധുരം നല്‍കി. ഉണ്ണി മുകുന്ദന്‍, സംവിധായകന്‍ അജയ് വാസുദേവ്, തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ, നിര്‍മാതാവ് സി.എച്ച്.മുഹമ്മദ്, മഖ്ബൂല്‍ സല്‍മാന്‍, അര്‍ജുന്‍, അമീര്‍ തുടങ്ങി നീണ്ട നിര പങ്കെടുത്തു.


പ്രചാരണത്തിന്‍റെ ഭാഗമായി കേരള പര്യടനം ആരംഭിക്കുന്ന വിജയവാഹനം മമ്മൂട്ടി ഫ്ലാഗ് ഓഫ് ചെയ്തു. രണ്ട് വാഹനങ്ങളിലായാണ് താരങ്ങളുടെ തീയറ്റര്‍ സന്ദര്‍ശനം. ചിത്രത്തിലെ താരങ്ങളോടൊപ്പം സംവിധായകരും തിരക്കഥാകൃത്തുക്കളും യാത്രയിലുണ്ടാകും.

MORE IN ENTERTAINMENT
SHOW MORE