പാർവതിയോട് സന്തോഷ് പണ്ഡിറ്റിന് പറയാനുണ്ട് ചിലത്

paravthy-santhosh
SHARE

മമ്മൂട്ടി അഭിനയിച്ച കസബയെയും അതിലെ നായക സങ്കൽപ്പത്തെയും വിമർശിച്ച പാർവതിക്ക് മറുപടിയുമായി നടൻ സന്തോഷ് പണ്ഡിറ്റ് രംഗത്ത്. ഒരു നടനോ നടിയോ സംവിധായകന്റെ കൈയ്യിലെ വെറും ഒരു ഉപകരണം മാത്രമാണെന്നും അവരുടെ കീഴില്‍ അഭിനയിക്കുമ്പോള്‍ നമ്മുടെ കഥാപാത്രം എന്തൊക്കെ പറയുമെന്ന കാര്യത്തില്‍ നിയന്ത്രണം വയ്ക്കാന്‍ കഴിയില്ലെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. 

താന്‍ സംവിധാനം ചെയ്യുന്ന സിനിമകളില്‍നിന്ന് ഇത്തരം ‘ഡബിള്‍ മീനിങ്’ സംഭാഷണങ്ങളും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും ഒഴിവാക്കാറുണ്ടെന്നും പണ്ഡിറ്റ് ചൂണ്ടിക്കാട്ടി. എന്നാൽ മറ്റുളള സംവിധായകരുടെ കീഴിൽ അഭിനയിക്കുമ്പോൾ എനിക്കതിൽ യാതൊരു നിയന്ത്രണവും ഉണ്ടാകില്ലെന്നും അപ്പോൾ എന്റെ കഥാപാത്രം എന്തൊക്കെ പറയുമെന്ന് ഒരു ഉറപ്പും ആർക്കും നൽകാനാകില്ലെന്നും സന്തോഷ് പറഞ്ഞുവെക്കുന്നു. 

 

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം 

ഒരു പ്രമുഖ നടി ഒരു പ്രമുഖ ചലച്ചിത്ര മേളക്കിടയിൽ ഒരു പ്രമുഖ നടന്റെ പ്രമുഖ സിനിമയിലെ ചില സംഭാഷണങ്ങൾ സ്ത്രീ വിരുദ്ധമാണ് എന്നു അഭിപ്രായപ്പെട്ടല്ലോ....യഥാർത്ഥത്തിൽ ഇവിടെ റിലീസാകുന്ന ഭൂരിഭാഗം സിനിമകളിലേയും തിരക്കഥാകൃത്തും സംവിധായകനും നിർമാതാവും എല്ലാം ആണുങ്ങളാകും....അപ്പോൾ അവർ ഒരു സ്ത്രീയെ എങ്ങനെ കാണുവാൻ ആഗ്രഹിക്കുന്നുവോ അതു പോലെയാകും സ്ത്രീകളെ ചിത്രീകരിക്കുക. 

പ്രേക്ഷകരിൽ ഭൂരിഭാഗവും പുരുഷന്മാരാണെന്നു കരുതി അവരെ കെെയ്യിലെടുത്തു ബിസിനസ്സു നടത്തുവാൻ ഗ്ലാമർ സീൻ, സെക്സ് സീൻ , ദ്വയാർത്ഥം എല്ലാം സിനിമയിൽ കൊണ്ടു വരുന്നു....ഈ ബിസിനസ്സിൽ പുരുഷന്മാർ പലപ്പോഴും വിജയിക്കുന്നുമുണ്ട്....മുടക്കു തിരിച്ചു പിടിക്കുക , നന്നായ് ബിസിനസ്സു ചെയ്യുക എന്നത് മാത്രമാണ് അവാർഡ് സിനിമാ ചെയ്യുന്നവരുടേരും, കച്ചവട സിനിമ ചെയ്യുന്നവരുടെയും ഏക ലക്ഷ്യം...അല്ലാതെ നാടു നന്നാക്കാനോ, സമൂഹത്തെ ഉദ്ദരിക്കാനോ അല്ല. 

ഈ അവസ്ഥ കണ്ടു ഏതെങ്കിലും സ്ത്രീകൾക്കു വിഷമം തോന്നുന്നു എങ്കിൽ ഒരേ ഒരു പോംവഴി....സ്ത്രീകളും സംവിധായകനും നിർമാതാവും ആയി ബിസിനസ്സ്, മാർക്കറ്റിങ് ഒന്നും ചിന്തിക്കാതെ നടിമാരെ ഫുൾഡ്രസ് കൊടുത്തു മാന്യമായ് അഭിനയിപ്പിച്ച്, മാന്യമായ സംഭാഷണങ്ങളിലൂടെ സിനിമ ചെയ്യുക....ഇതിപ്പോൾ സിനിമയിലേക്കു കടന്നു വരുന്ന ഭൂരിഭാഗം പെൺകുട്ടികളും അഭിനയം മാത്രം തെരഞ്ഞെടുക്കുന്നു....മലയാളത്തിൽ ക്ലച്ച് ആയാൽ പതുക്കെ തമിഴ്, ഹിന്ദി സിനിമയിലേക്കു പോകുന്നു...കാരണം പണം കൂടുതൽ കിട്ടുമല്ലോ...പിന്നെ കല്ല്യാണം കഴിഞ്ഞാൽ എന്റെ ഭർത്താവിന് ഇതൊന്നും ഇഷ്ടമല്ലാ എന്നും പറഞ്ഞു ഫീൽഡ് വിട്ടു പോകുന്നു. 

അപൂർവ്വം ചില സ്ത്രീകൾ സംവിധായകരായ് വരുമ്പോൾ അവരുടെ സിനിമയിലും നായിക മിഡിയും, ഗ്ലാമർ രംഗങ്ങളും കാണിക്കുന്നു....1996 ൽ മീരാ നായർ എന്ന സ്ത്രീ സംവിധായിക ആയി ചെയ്ത കാമസൂത്ര എ ടെയ്‍ൽ ഓഫ് ലൗവ് നിരവധി സെക്സ് സീനുകൾ കൊണ്ടു സമ്പന്നമാണ്... കാരണം ആണുങ്ങളെ ആകർഷിച്ച് തിയറ്ററിൽ കയറ്റുവാൻ ഗ്ലാമർ വേണമെന്നാണ് ആ സ്ത്രീ ചിന്തിച്ചത്....തന്റെ കസ്റ്റമേർസ് പുരുഷന്മാരാണെന്ന് അവർ ചിന്തിച്ചു. മറ്റു ചില സ്ത്രീകൾ സംവിധാനം ചെയ്ത മലയാള സിനിമകളിലും നായികമാർ അൽപസ്വൽപം ഗ്ലാമർ വേഷം അണിഞ്ഞിട്ടുണ്ട്....ഒരു സിനിമയിലെ നായിക പുകവലിക്കുകയും, മദ്യം കഴിക്കുന്നതായും സ്ത്രീയായ സംവിധായിക നമ്മുക്കു ഈ അടുത്ത കാലത്തു കാണിച്ചു തന്നു....ഇതൊന്നും തെറ്റല്ല. ..ബിസിനസ്സ് നടക്കുവാൻ ചെയ്യുന്നതാണ്. 

ഒന്നുകിൽ വിവാഹ ശേഷം അഭിനയം നിറുത്തിയാലും സ്ത്രീകൾ സാങ്കേതികവശം കൂടി പഠിച്ച് തിരക്കഥാകൃത്തും സംവിധായകനും നിർമാതാവും ആയി അധികം ബിസിനസ്സ്, മാർക്കറ്റിങ് നോക്കാതെ 100% മാന്യമായ സിനിമാ ചെയ്യുക....അല്ലെങ്കിൽ സ്ത്രീകളെ മാന്യമായല്ലാതെ (കുളി സീൻ, കിടപ്പറ, ഗ്ലാമർ ഡ്രസ്, പുകവലി, മദ്യപാനം,ദ്വയാർത്ഥം പറയുക, ചുംബനം, ആലിംഗനം etc etc) ചിത്രീകരിക്കുന്ന സിനിമയിൽ അഭിനയിക്കില്ലെന്നു 

ഇന്ത്യാ മഹാ രാജൃത്തെ എല്ലാ പെൺകുട്ടികളും ഒരു തീരുമാനത്തിലെത്തുക...അതോടെ എല്ലാ പ്രശ്നങ്ങളും തീരും.....ഒന്നുകിൽ സിനിമയിൽ കലയൊന്നും നോക്കാതെ ബിസിനസ്സായ് മാത്രം കാണുക...To live and to let live...ഒരാളെയും, ഒരു വിഭാഗത്തേയും ബുദ്ധിമുട്ടിക്കുന്ന ഒന്നും സിനിമയിൽ ഉണ്ടാകരുത് .അത്രേ ഉള്ളൂ... 

ഇതിനൊന്നും വയ്യെങ്കിൽ നിലവിലുള്ള സാഹചര്യം തുടരും....ആരും കലയോടൊ,സിനിമയോടൊ, സാഹിത്യത്തോടൊ, സംഗീതത്തോടൊ ഇഷ്ടം കൊണ്ടൊന്നുമല്ല സിനിമാ നിർമ്മിക്കുന്നത്..."എന്റമ്മേടെ ജിമിക്കി കമ്മൽ" പാട്ട് എത്രയോ സ്ത്രീകൾ ഏറ്റു പാടിയില്ലേ....കാരണം സിനിമാ പാട്ടിനെ ആ രീതിയിൽ മാത്രം എടുത്താൽ മതി...സ്ത്രീ വിരുദ്ധത തോന്നുന്ന പാട്ടായാലും സിനിമയായാലും സ്ത്രീകളും അവയുടെ ബിസിനസ്സു വിജയിപ്പിക്കുവാൻ സഹായിക്കുന്നു....അപ്പോൾ തുടർന്നും അതൊക്കെ തന്നെ അവർക്കു കിട്ടി കൊണ്ടിരിക്കും.... സിനിമയും, യൂട്യൂബ് വിഡിയോസും ഉം 92% പുരുഷന്മാരും 8% മാത്രം സ്ത്രീകളും ആണ് Customers ആയി വരുന്നത്....ഇതൊരു പക്കാ ബിസിനസ്സാണ്....ആണുങ്ങളായ പ്രേക്ഷകരെ കയ്യിലെടുക്കാൻ അവർ ഏതറ്റം വരേയും പോകും...നിങ്ങൾ അതെല്ലാം സഹിച്ചോളൂ....അല്ലെങ്കിൽ സീരിയൽ കണ്ടു അഡ്ജസ്റ്റ് ചെയ്തോളൂ..... 

എത്രയോ ദ്വയാർത്ഥ പ്രയോഗമുള്ള കോമഡി സിനിമകൾ കണ്ടു ഇവിടുത്തെ സ്ത്രീകളും കെെയ്യടിച്ചിട്ടുണ്ട്....അതുകൊണ്ടാണ് പല മൂന്നാം കിട സെക്സ് കോമഡി പടങ്ങളും ഇവിടെ സൂപ്പർ ഹിറ്റ് ആയതും.. അതും മറക്കരുത്. സ്ത്രീകൾക്കു പ്രാധാന്യം നൽകുന്ന ചില സിനിമകൾ അപൂർവം ആയി വരാറുണ്ട്....അവയെയും സ്ത്രീ ഓഡിയൻസ് പ്രമോട്ട് ചെയ്യണം....കാണണം.... 

മലയാള സിനിമ മാറില്ലാ. വേണങ്കിൽ പ്രേക്ഷകർക്ക് മാറി ചിന്തിച്ച് സിനിമയെ മാറ്റാം..അത് നിങ്ങളുടെ കയ്യിലാണ്. എല്ലാവർക്കും നല്ലത് വരട്ടെ.... 

(വാൽ കഷ്ണം:- ഞാൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമകളിൽ സ്ത്രീ വിരുദ്ധ സംഭാഷണങ്ങളും, ദ്വയാർത്ഥം ഉള്ള സെക്സ് കോമഡിഡയലോഗുകൾ ഒഴിവാക്കാറുണ്ട്....കഴിയുന്നതും എല്ലാ സിനിമയിലും ചില നല്ല സന്ദേശങ്ങൾ കൊടുക്കാറുണ്ട്....പുകവലി, മദൃപാനം സീൻ ഒഴിവാക്കുന്നു....ഇവയെല്ലാം നിങ്ങളുടെ കുടുംബത്തെ ദോഷമായ് ബാധിക്കുന്നു എന്നു തെളിയിക്കാറുമുണ്ട്... 

പക്ഷേ മറ്റുള്ള സംവിധായകരുടെ കീഴിൽ അഭിനയിക്കുമ്പോൾ എനിക്കതിൽ യാതൊരു നിയന്ത്രണവും ഉണ്ടാകില്ല....അപ്പോൾ എന്റെ കഥാപാത്രം എന്തൊക്കെപറയുമെന്ന് ഒരു ഉറപ്പും ആർക്കും നൽകാനാകില്ല....കാരണം ഒരു നടൻ/നടി സംവിധായകന്റെ കയ്യിലെ വെറും ഒരു ഉപകരണം മാത്രമാണ്....) 

MORE IN ENTERTAINMENT
SHOW MORE