അതുതാന്‍ അല്ലയോ ഇത്..! ഒടിയന്‍-ഇരുവര്‍ 'ക്ലോസ് ഇനഫ്'

mohanlal-odiyan
SHARE

തരംഗത്തിനുമേല്‍ തരംഗമാവുകയാണ് ലാലേട്ടന്റെ ഒടിയന്‍ ലുക്ക്. ഒടിയന്‍ മാണിക്യത്തിന്റെ പുതിയ ലുക്ക് പുറത്തുവന്നതിന് പിന്നാലെ എങ്ങും ഒടിയന്റെ 'ഇന്ദ്രജാലം' മാത്രമാണ്. അതിനൊപ്പം ലാല്‍ ആരാധകര്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയാണ് ആ പഴയ വിശ്വരൂപം.1997ല്‍ വിശ്വസുന്ദരി െഎശ്വര്യറായിക്കൊപ്പം ലാലേട്ടനെത്തിയ മണിരത്നത്തിന്‍റെ ഇരുവരിലെ മുഖമാണ് പലര്‍ക്കും മനസ്സിലെത്തുന്നത്.  

മീശയില്ലാത്ത മോഹൻലാലിന്റെ ആ മുഖചൈതന്യം വീണ്ടും തുളുമ്പുന്നുവെന്നാണ് ഒരുകൂട്ടം ആരാധകരുടെ പക്ഷം. ക്യത്യം ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇരുവര്‍ തിയറ്ററുകളിലെത്തുന്നത്. അന്ന് ഇരുവര്‍ എത്തിയത് ഒരു ജനുവരി 14ന്. ഇന്ന് ഒടിയന്‍റെ കാഴ്ച എത്തിയത് ഡിസംബര്‍ 13ന്. സമര്‍പ്പണമെന്നാല്‍ ഇതാണ് മോനേ ദിനേശാ..! എന്നാണ് ചില ആരാധകരുടെ കമന്റ്. അന്നൊരു മോഹലാല്‍-  മണിരത്നം മാജിക്ക്. ഇന്ന് ലാലേട്ടന്‍- ശ്രീകുമാര്‍ മേനോന്‍ മാജിക്ക് പ്രതീക്ഷിക്കുന്നു ആരാധകര്‍. ഒടിയന്റെ തിരശീലപ്പിറവിക്കായുള്ള കാത്തിരിപ്പിന് പുതിയ ഭാവം ആഴം കൂട്ടിയെന്ന് ചുരുക്കം.

MORE IN ENTERTAINMENT
SHOW MORE