മകളെ ഉറക്കുന്നത് വാപ്പച്ചിയുടെ ആ പാട്ടു പാടി: ദുൽഖർ

dulquer-daugher
SHARE

വെണ്ണിലാ ചന്ദനകിണ്ണം.. പുന്നമട കായലിൽ വീണേ...ഒരിക്കലെങ്കിലെങ്കിലും ആ പാട്ട് മൂളാത്തവരുണ്ടാകില്ല. നിലാവെളിച്ചത്തിൽ തോണി തുഴഞ്ഞ് മമ്മൂട്ടി പാടുന്ന ഗാനം മലയാളികൾക്കു മറക്കാനാകില്ല. മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാനും വെണ്ണിലാ ചന്ദനകിണ്ണം പാടുകയാണ്. മകൾ  മറിയം അമീറ സൽമാനെ ഉറക്കുന്നത് വെണ്ണിലാ ചന്ദനക്കിണ്ണം പാടിയാണെന്നാണ് ദുൽഖർ പറയുന്നത്. 

അടുത്തിടെ നടന്ന ഒരു അവാർഡ് ദാനച്ചടങ്ങിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ പാട്ട് കേൾക്കുമ്പോൾ മകൾ പെട്ടെന്നു ഉറങ്ങുമെന്നു ദുൽഖർ പറഞ്ഞു. തനിക്കും ഏറെ ഇഷ്ടപ്പെട്ട പാട്ടാണിത്. വാപ്പച്ചി തോണി തുഴഞ്ഞു പോകുന്ന സീൻ ഓർമവരും ഈ വരികൾ കേൾക്കുമ്പോൾ. വാപ്പച്ചിയൊടൊന്നിച്ച് സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും അത് നടക്കുമോയെന്നു അദ്ദേഹത്തോടു തന്നെ ചോദിക്കണമെന്നും ഡിക്യു തമാശരൂപേണ പറഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE