ഫാഷനിലും മാസ്റ്റര്‍പീസ് ആവേശം; മമ്മൂട്ടിയുടെ ഷര്‍ട്ടുകള്‍ ഹിറ്റ്

masterpiece-shirt
SHARE

ടീസറിലും മേക്കിങ് വിഡിയോയിലും റെക്കോര്‍ഡുകളുടെ ചരിത്രം സൃഷ്ടിച്ച മാസ്റ്റര്‍പീസിന് റിലീസിന് മുന്‍പ് മറ്റൊരു കൗതുകം കൂടി. സിനിമയില്‍ മമ്മൂട്ടി ധരിച്ച ഷര്‍ട്ടുകള്‍ വിപണിയില്‍ ഹിറ്റായി. ഒരു മലയാള സിനിമയ്ക്ക് ഇതാദ്യമായാണ് ചിത്രത്തിലെ കോസ്്റ്റ്യൂം പുറത്തിറങ്ങുന്നതെന്നാണ് അണിയറക്കാര്‍ പറയുന്നത്.

മമ്മൂട്ടിയുടെ സ്റ്റൈലിഷ് കഥാപാത്രമായ കോളജ് പ്രൊഫസര്‍ ധരിക്കുന്ന എക്സിക്യൂട്ടീവ് ശൈലിയിലുള്ള ഷര്‍ട്ടുകളാണ് പുറത്തിറങ്ങിയത്. ദക്ഷിണേന്ത്യയിലെ പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയായ STETT ആണ് ഉദ്യമത്തിന് പിന്നില്‍. ഓണ്‍ലൈന്‍ വഴിയും അല്ലാതെയും ഏറെ ആവശ്യക്കാരാണ് ഷര്‍ട്ടുകള്‍ സ്വന്തമാക്കുന്നത്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന സിനിമ ‍ഡിസംബര്‍ 21നാണ് തീയറ്ററിലെത്തുന്നത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയുമാണ് ഈ ആഘോഷകാല സിനിമ കാത്തിരിക്കുന്നത്.  

MORE IN ENTERTAINMENT
SHOW MORE