അബിയുടെ അവസാന ചിത്രം കറുത്ത സൂര്യൻ പ്രദർശനത്തിന്

Thumb Image
SHARE

അന്തരിച്ച നടന്‍ കലാഭവന്‍ അബി അഭിനയിച്ച അവസാന ചിത്രം കറുത്തസൂര്യന്‍ നാളെ പ്രദര്‍ശനത്തിനെത്തുന്നു. അബിയുടെ അഭിനയമികവ് അടയാളപ്പെടുത്തുന്ന പാട്ടും ഹാസ്യവും ഇഴചേര്‍ന്ന ചിത്രമാണിത്. 

ബിഗ് ബജറ്റ് ചിത്രമൊന്നുമല്ലെങ്കിലും അബി ഉള്‍പ്പെടുന്ന അഭിനേതാക്കളെ ആവോളം മനസിലാക്കാനുളള ചിത്രമാണ് കറുത്തസൂര്യന്‍. ഒരു സംഗീത സംവിധായകന്റെ അസിസ്റ്റന്റായി സുമന്ത് എന്ന കഥാപാത്രത്തിലൂടെയാണ് അബി ചിരിപ്പിക്കുന്നത്. പാട്ടും നര്‍മവുമൊക്കെ അബി നന്നായി ആസ്വദിച്ചിരുന്നതായി ചിത്രത്തിന്റെ സംവിധായകന്‍ പാലക്കാട്ടുകാരനായ ഇവിഎം അലി ഒാര്‍മിക്കുന്നു. അബിയെ മുന്‍നിരസംവിധായകരോ നിര്‍മാതാക്കളോ വേണ്ടത്ര ഉപയോഗിച്ചിരുന്നില്ലെന്നാണ് അലിയുടെ അഭിപ്രായം.

abi-actor

പരാതിയോ പരിഭവങ്ങളോ ഇല്ലാതെ അവസരം ചോദിച്ചുപോകാത്ത അബിക്ക് മറ്റൊരു ആഗ്രഹമുണ്ടായിരുന്നു. മകന്‍ ഷെയ്ന്‍ നിഗത്തിനൊപ്പം അച്ഛനും മകനുമായി അഭിനയിക്കണമെന്ന്. അബിയുടെ അഭിനയ മികവ് വിലയിരുത്തുന്നതിന് കാലംകരുതിയ അവസാന ചിത്രമാണ് കറുത്തസൂര്യന്‍ എന്ന് അണിയറപ്രവര്‍ത്തകര്‍ കരുതുന്നു. കിങ് സ്റ്റാര്‍ പ്രൊഡക്്്ഷന്‍സിന്റെ ചിത്രം നാളെ പ്രദര്‍ശനത്തിനെത്തും. 

MORE IN ENTERTAINMENT
SHOW MORE