ഉണ്ണിമുകുന്ദനെന്ന് മകന് പേരിട്ട അച്ഛനെ തേടി ഉണ്ണിമുകുന്ദന്റെ വിളിയെത്തി

unnimukundan-fan
SHARE

ഉണ്ണിമുകുന്ദനോട് ആരാധന കൂടി മകന് ഉണ്ണിമുകുന്ദനെന്ന് പേരിട്ടു. സംഗതി വാർത്തയായതോടെ ആരാധകനായ അച്ഛനെതേടി ഉണ്ണിമുകുന്ദന്റെ വിളി എത്തി. യുവതാരം ഉണ്ണി മുകുന്ദനോടുള്ള ആരാധന കൊണ്ട് തൃശൂർ സ്വദേശി സുനിലാണ് മകന് ഉണ്ണി മുകുന്ദൻ എന്ന പേര് നൽകിയത്. വാർത്ത സമൂഹമാധ്യമങ്ങളിലും ചർച്ചയായതോടെ സുനിലിനെ ഉണ്ണി മുകുന്ദൻ വിളിക്കുകയുണ്ടായി.

ഉണ്ണി മുകുന്ദന്റെ കടുത്ത ആരാധകനാണ് താനെന്നും രണ്ടാമത്തേത് ആൺകുട്ടിയാണെങ്കിൽ ഉണ്ണി മുകുന്ദൻ എന്ന പേര് നൽകണമെന്നായിരുന്നു ആഗ്രഹമെന്നും സുനിൽ പറയുന്നു. 

തനിക്കും കുടുംബത്തിനും ഒരുപാട് സന്തോഷമുണ്ടാക്കുന്ന കാര്യമാണ് സുനിൽ ചെയ്തതെന്നും തൃശൂർ വരുമ്പോൾ നേരിട്ട് കാണാമെന്നും സുനിലിന് ഉണ്ണി മുകുന്ദൻ വാക്കും നൽകി. ഉണ്ണി മുകുന്ദൻ നേരിട്ട് വിളിച്ചതിന്റെ സന്തോഷത്തിലാണ് സുനിലും കുടുംബവും. 

MORE IN ENTERTAINMENT
SHOW MORE