അതിരുകടന്ന ആരാധന; പ്രഭാസിന്റെ 'ക്രേസി ഫാൻ ഗേൾ'

bahubali-fan
SHARE

സിനിമാതാരങ്ങളോടുള്ള ആരാധന പലപ്പോഴും അതിരുകടക്കാറുണ്ട്. അതിരുകടന്നാൽ എന്താണ് ചെയ്യുന്നത് പലരും ചിന്തിക്കാറുപോലുമില്ല. അതരത്തിൽ ഒരു ഭ്രാന്തമായ ആരാധനയുടെ ചിത്രമാണ് സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത്. 

പ്രഭാസ് നായകനായ ബാഹുബലി ചിത്രത്തിലെ മഹേന്ദ്രബാഹുബലിയെ പുറത്തുവരച്ചാണ് ഒരു പെൺകുട്ടി ആരാധന പ്രകടമാക്കിയത്. പ്രഭാസ് തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ ആരാധികയുടെ ചിത്രം പങ്കുവച്ചത്.  ക്രേസി ഫാന്‍ ഗേള്‍ എന്നാണ് പ്രഭാസ് ചിത്രത്തോടൊപ്പം പറഞ്ഞിരിക്കുന്നത്. ശരിക്കും ക്രേസി തന്നെയെന്ന് ആരാധകരും പറയുന്നു.  

പ്രഭാസിന്റെ പിറന്നാള്‍ ദിനത്തില്‍ താരത്തിന്റെ പേരെഴുതിയ കേക്ക് മുറിച്ച് ആഘോഷിച്ച അഹമ്മദാബാദ് സിറ്റി പൊലീസിലെ വുമണ്‍ ക്രൈംബ്രാഞ്ചും അടുത്തിടെ വാര്‍ത്തയില്‍ ഇടം നേടിയിരുന്നു.  മാത്രമല്ല പ്രഭാസിനോട് ആരാധന മൂത്ത് നിരവധി  പെണ്‍കുട്ടികളാണ് പ്രണയാഭ്യര്‍ത്ഥനകളും വിവാഹാഭ്യര്‍ത്ഥനകളും നടത്തിയിരിക്കുന്നത്. ദി മോസ്റ്റ് എലിജിബിൾ ബാച്ചിലർ എന്നാണ് പലരും പ്രഭാസിനെ വിശേഷിപ്പിക്കുന്നത്. 6000 വിവാഹാലോചനകള്‍ വന്നെന്ന് താരം തന്നെ പറഞ്ഞത് മാധ്യമങ്ങളിലും വാര്‍ത്തകളായിരുന്നു. 

MORE IN ENTERTAINMENT
SHOW MORE