ദുരിതപൂർണമായിരുന്നു ആ നാളുകൾ, ധൈര്യം തന്നത് അജിത്ത്; ബാല

ajith-kumar-bala
SHARE

തമിഴ്നാട്ടുകാരനാണെങ്കിലും മലയാളികൾക്ക് ഏറെ ഇഷ്ടമുളള നടനാണ് ബാല. മലയാളത്തിൽ നിരവധി ചിത്രങ്ങൾ അഭിനയിച്ച ബാല തമിഴിനേക്കാൾ കൂടുതൽ മലയാളത്തിലാണ് ശ്രദ്ധ ചെലുത്തുന്നതും. ഗായിക അമൃത സുരേഷുമായി വേർപിരിഞ്ഞതിനു ശേഷം താരം കടന്നുപോയത് ചില സംഘർഷഭരിതമായ ഘട്ടങ്ങളിലൂടെയാണ്. ആ മാനസികാവസ്ഥയിൽ നിന്നും തന്നെ തിരിച്ചുകൊണ്ടുവന്നത് നടൻ കരമന സുധീറും തമിഴ്നടൻ അജിത്തുമാണെന്നു  ബാലപറയുന്നു. മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിലെത്തിയപ്പോഴായിരുന്നു ബാല ഇക്കാര്യങ്ങൾ പറഞ്ഞത്. 

തന്റെ മനസിലെ വിഷമങ്ങൾ ആദ്യം പറഞ്ഞത് അടുത്ത സുഹൃത്തായ സുധീർ കരമനയോടായിരുന്നു.വ്യായാമം തുടങ്ങാനായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. അങ്ങനെ ചലഞ്ച് ഏറ്റെടുത്താണ് പതിനാലു ദിവസത്തിനുള്ളില്‍ 10 കിലോ കുറച്ചത്. കഴിഞ്ഞ രണ്ടു വർഷത്തിൽ ഷോകൾക്കു പോവുകയോ അഭിമുഖങ്ങൾ കൊടുക്കുകയോ ചെയ്യാറില്ലെന്നും  വാട്സാപ്, ഫേസ്ബുക് േപാലുള്ളവ ഉപയോഗിക്കാറില്ലായിരുന്നുവെന്നും ബാല പറഞ്ഞു. 

അജിത്തിനെ സൂപ്പർതാരം എന്ന നിലയിലായിരിക്കും പലർക്കും അറിയുക എന്നാൽ വളരെ നല്ല മനുഷ്യനാണ് അദ്ദേഹം. അഭിനയിക്കാതിരിക്കുന്ന സമയത്ത് തന്നെയും മാനേജറിനെയും ടിക്കറ്റ് എടുത്ത് അദ്ദേഹത്തിന്റെ വീടിനടുത്തു താമസിപ്പിച്ച് കൗൺസലിങ് നൽകിയത് അജിത്തായിരുന്നു. ജീവിതം അവസാനിച്ചിട്ടില്ല. ഇനിയും ഒരുപാടുണ്ട്. അഭിനയത്തിലേക്കു തിരിച്ചു വരണം എന്നെല്ലാം പറഞ്ഞു. ചില സത്യങ്ങള്‍ തുറന്നു പറഞ്ഞാൽ കേൾക്കാൻ ആളുണ്ടാവില്ല, ഇതൊന്നും ആരോടു പറയേണ്ടെന്നും നിന്റെ കമ്മിറ്റ്മെന്റ് ദൈവത്തോടു മാത്രമാണെന്നും അജിത്ത് പറഞ്ഞുവെന്നും ബാല വ്യക്തമാക്കി. 

MORE IN ENTERTAINMENT
SHOW MORE