അപ്പാനി രവി തമിഴിലേക്ക്

appani-ravi-with-vishal
SHARE

അങ്കമാലിഡയറീസിലൂടെ മലയാളത്തിലെത്തി പ്രിയങ്കരനായി മാറിയ നടനാണ് അപ്പാനി രവി എന്ന ശരത്ത്. ജിമ്മിക്കി കമ്മൽ എന്ന പാട്ടിലൂടെ അഭിനയം മാത്രമല്ല ഡാൻസും നന്നായി വഴങ്ങുമെന്ന് അപ്പാനി രവി തെളിയിച്ചു. പാട്ട് ഹിറ്റായതോടെ ഇദ്ദേഹത്തിന്റെ രാശിയും തെളിഞ്ഞിരിക്കുകയാണ്. വിശാൽ നായകനാകുന്ന സണ്ടക്കോഴിയുടെ രണ്ടാംഭാഗം, സണ്ടക്കോഴി 2വിലെ പ്രധാന വില്ലനെ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് അപ്പാനി രവി. സണ്ടക്കോഴിയുടെ ഒന്നാംഭാഗത്തിൽ വില്ലൻ വേഷത്തിൽ എത്തിയത് ലാൽ ആയിരുന്നു. കാശി എന്ന വില്ലന് കഥാപാത്രത്തെ തമിഴ്സിനിമാപ്രമികൾക്ക് മറക്കാനാവില്ല.

അങ്കമാലി ഡയറീസിലെ അഭിനയം കണ്ടിട്ടാണ് സംവിധായകൻ എൻ.ലിംഗുസ്വാമി സിനിമയിലേക്ക് തിരഞ്ഞെടുക്കുന്നതെന്ന് അപ്പാനി രവി പറഞ്ഞു. ജിമ്മിക്കി കമ്മലും അദ്ദേഹം കണ്ടു. വിശാലിനൊപ്പമുള്ള നിരവധി രംഗങ്ങളുമുണ്ട്. ഇതോടൊപ്പം മറ്റൊരു തമിഴ് ചിത്രത്തിലും അപ്പാനി രവി വേഷമിടുന്നുണ്ട്. 

എൻ.ലിംഗുസ്വാമി തന്നെ സംവിധാനം ചെയ്ത സണ്ടക്കോഴി വിശാലിന്റെ കരിയറിലെ വൻഹിറ്റായിരുന്നു. മീരാജാസ്മിനായിരുന്നു നായിക. സണ്ടക്കോഴി രണ്ടിൽ നായിക കീർത്തിസുരേഷാണ്. വരലക്ഷ്മിയുടെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

MORE IN ENTERTAINMENT
SHOW MORE