എല്ലാവർക്കും സിനിമാ മോഹങ്ങൾ ഉണ്ടാവും. അതിനെല്ലാം ഒാരോ കാരണങ്ങളും കാണും. എന്നാൽ തെന്നിന്ത്യൻ സൂപ്പർ താരം തമന്നയാണ് അടുത്തിടെ താൻ സിനിമയിൽ എത്താനുള്ള പ്രചോദനം എന്താണെന്ന് വ്യക്തമാക്കിയത്. യാഷ് രാജ് സ്റ്റുഡിയോയിലെ റിഹേഴ്സലിനിടയ്ക്കാണ് തമന്ന ഹൃത്വിക്കിന്റെ കണ്ടത്. ഹൃത്വിക്കിനെ കണ്ടതിന്റെ ആവേശം തമന്ന ആരാധകരുമായി പങ്കുവയ്ക്കുകയായിരുന്നു. എനിക്ക് എപ്പോഴും പ്രചോദനമായിട്ടുള്ള താരമാണ് ഹൃത്വിക് റോഷന്. അദ്ദേഹത്തെ കണ്ടാണ് സിനിമാ ലോകത്തേയ്ക്ക് വരണമെന്ന് തോന്നിയതുതന്നെ. നൃത്തം ചെയ്യാന്‍ വലിയ താല്‍പ്പര്യമാണ്. അദ്ദേഹത്തിന്റെ ഡാൻസ് വലിയ ഇഷ്ടമാണ്.
ഹൃത്വിക്കിന്റെ നായിയയാകണമെന്നത് വലിയ സ്വപ്നമാണ്. ഏറ്റവും ഇഷ്ടപ്പെട്ട ഒരു നായകന് ആരെന്നു ചോദിച്ചാല്‍ ഹൃത്വിക് എന്നായിരിക്കും തന്റെ ഉത്തരമെന്നും തമന്ന പറഞ്ഞു.