E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

ഭക്ഷണം കഴിക്കാൻ പേടി, സ്വന്തം ചിരി കണ്ടാൽ പേടി... ഈ ബോളിവുഡ് താരങ്ങൾ എന്താ ഇങ്ങനെ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

bollywood-foods
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ശരിയാണ്, പാതിരാത്രിയിൽ വിജനമായ റോഡിലൂടെ നടന്നുപോകുമ്പോൾ‌ ഡ്രാക്കുള മുന്നിൽ വന്നു നിന്നാൽ ആരായാലും പേടിച്ചു പോകും. തികച്ചും സ്വാഭാവികം. എന്നാൽ ബോളിവുഡിലെ ചില താരങ്ങൾ പേടിക്കുന്നതിന്റെ കാരണങ്ങൾ കേട്ടാൽ‌ കേൾക്കുന്നവർ കരഞ്ഞു പോകും. ഭയന്നിട്ടുള്ള കരച്ചിലല്ല, മറിച്ച് ഈ ചിരിച്ചുചിരിച്ചു കണ്ണുനിറഞ്ഞുള്ള ഒരുതരം കരച്ചിലില്ലേ? അതു തന്നെ!

ഫാൻ പേടിസ്വപ്നം

ഗൂണ്ടേ, ഇഷക്സാദെ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രസിദ്ധനായ അർജുൻ കപൂറിനു പേടി സീലിങ് ഫാനുകളോടാണ്, ഈ പേടി അൽപം സീരിയസായതിനാൽ അർജുന്റെ വീട്ടിലെങ്ങും ഒരു ഫാൻ ഇല്ലത്രേ. എങ്ങോട്ടെങ്കിലും പോയാലും ഫാനുകളില്ലാത്ത സ്ഥലം  നോക്കിയേ അർജുൻ ഇരിക്കൂ. ഇക്കാര്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചപ്പോൾ അർജുനു കിട്ടിയ ഒരു കിടിലൻ കമന്റ് ‘അർജുൻ, നിങ്ങളുടെ ഫാൻബേസ് നാൾക്കുനാൾ കുറഞ്ഞുവരുന്നതിനു കാരണം ഇതുതന്നെ’

തക്കാളിപ്പേടി

ബോളിവുഡിന്റെ ഗ്ലാമർഗേൾ കത്രീന കൈഫിനു പേടി തക്കാളിയോടാണ്. ഈ പേടി കാരണം ‘സിന്ദഗീ നാ മിലേഗി ദുബാര’ എന്ന ചിത്രത്തിലെ തക്കാളികൾ കുത്തിനിറച്ച ഒരു ഗാനരംഗം അറച്ചറച്ചാണു കത്രീന അഭിനയിച്ചത്. ഒരു പ്രമുഖ ടൊമാറ്റോ കെച്ചപ്പ് ബ്രാൻഡിന്റെ കരാർ ഇക്കാരണത്താൽ കത്രീന ഉപേക്ഷിക്കുകയും ചെയ്തു.

അയ്യോ, ഫു‍ഡ്!

ഭക്ഷണവുമായി ബന്ധപ്പെട്ടുള്ള പേടികളിൽ മുന്നിൽ നിൽക്കുക അജയ് ദേവ്ഗനാണ്. ചപ്പാത്തിയും പൂരിയും പോലും ഫോർക്ക് ഉപയോഗിച്ചാണ് അജയ് ദേവ്ഗൻ കഴിക്കുന്നത്; കാരണം മറ്റൊന്നുമല്ല, കൈകൊണ്ടു ഭക്ഷണം കഴിക്കാൻ അജയ്ക്കു പേടിയാണ്.

പേടിച്ചു പഴുക്കും!

അഭിഷേക് ബച്ചന്റെ പേടി എന്താണന്നല്ലേ? പഴങ്ങൾ. ഓറഞ്ച്, ആപ്പിൾ, മുന്തിരി എന്തുമാകട്ടെ... പഴങ്ങളോടു മൊത്തത്തിൽ പേടിയാണ് അഭിഷേകിന്–ഇതുമൂലം കുട്ടിക്കാലം മുതൽ ഒരുതരത്തിലുള്ള പഴങ്ങളും അഭിഷേക് കഴിച്ചിട്ടില്ലത്രേ!

പേടിക്കരുത്, പ്ലീസ്

ബോളിവുഡിലെ ശ്രദ്ധേയയായ നടി സോനം കപൂറിനു ലിഫ്റ്റിൽ കയറാൻ പേടിയാണ്. ബിപാഷയ്ക്ക് ഒരേയൊരു കാര്യത്തിലേ പേടിയുള്ളു... അത് മറ്റൊന്നുമല്ല, സ്വന്തം ചിരി കണ്ണാടിയിൽ കാണുന്നത്. ‘ഒടുവിൽ ബിപാഷ സത്യം തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെ’ന്നായിരുന്നു ഇതിനു കിട്ടിയ ഒരു അന്യായ കമന്റ്..

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam