E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:59 AM IST

Facebook
Twitter
Google Plus
Youtube

മുൻ ഭാര്യയുടെ പിറന്നാൾ ദിനത്തിൽ സർപ്രൈസുമായി ആമിർ ഖാൻ, വൈറലായി വിഡിയോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

amir-kahan
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

''റീനയ്ക്ക് എന്റെ ജീവിതത്തിൽ വലിയ സ്ഥാനമുണ്ട്, ഇന്നും അവർ എന്റെ കുടുംബത്തിന്റെ ഭാഗമാണ്, അത് എന്നും അങ്ങനെ തന്നെ ആയിരിക്കും''– മുൻഭാര്യ റീന ദത്തയെക്കുറിച്ച് നടൻ ആമിർ ഖാൻ ഒരിക്കൽ പറഞ്ഞ വാക്കുകളാണിത്. പ്രണയിച്ചു വിവാഹിതരായ ഇരുവരും ഒരുമിച്ചുള്ള ജീവിതത്തിനു വിരാമമിടുകയും ആമിർ കിരൺ റാവുവിനെ വിവാഹം കഴിക്കുകയും ചെയ്തെങ്കിലും കുടുംബങ്ങൾ കൂടുന്ന അവസരങ്ങളിലും സിനിമാ പ്രൊമോഷനുകൾക്കുമെല്ലാം റീനയയെയും കാണാറുണ്ട്. ആ ദൃ‍ഡത തന്നെയാണ് റീനയുടെ പിറന്നാൾ ദിനത്തിലും സർപ്രൈസായി ആമിർ വന്നതിനു പിന്നിൽ. 

സിനിമാ പ്രൊമോഷന്റെ തിരക്കുകൾ പോലും മാറ്റി വച്ചാണ് ആമിർ റീനയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്. അതിനു കാരണമായതോ മക്കളായ ജുനൈദും ഇറയും. അമ്മയുടെ അമ്പതാം പിറന്നാൾ ദിനം അവിസ്മരണീയമാക്കാൻ അച്ഛൻ എത്തണമെന്നും അത് അമ്മയ്ക്കു സർപ്രൈസായിരിക്കുമെന്നും മക്കൾ ആമിറിനെ അറിയിക്കുകയായിരുന്നു. അങ്ങനെയാണ് റീനയുടെ വസതിയിൽ വച്ചു നടന്ന പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ ആമിർ തീരുമാനിച്ചത്, ഒപ്പം ഭാര്യ കിരണിനെയും കൂട്ടി. റീനയും കിരൺ റാവുവും തമ്മില്‍ ശീതയുദ്ധം ന‌ടക്കുകയാണെന്ന മാധ്യമങ്ങളുടെ ഗോസിപ്പുകൾക്കൊരു മറുപടി കൂടിയായിരുന്നു ഈ കൂടിച്ചേരൽ. 

പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോയുമൊക്കെ ആമിർ ഫാൻസ് ക്ലബാണ് പുറത്തുവിട്ടത്. ഷാംപെയ്ന്‍ തുറക്കാൻ തയ്യാറായി നിൽക്കുന്ന ആമിറിനെയും റീനയ്ക്കു വേണ്ടി ബർത്ഡേ ഗാനം പാടുന്ന കിരണിനെയുെമാക്കെ വിഡിയോയില്‍ കാണാം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ആഘോഷങ്ങളിൽ പങ്കെടുത്തത്. ആമിർ തന്റെ മക്കളുടെ ഇഷ്ടങ്ങൾ കാക്കുന്ന ഒരു അച്ഛനാണെന്നതിന് ഇതിൽപരം മറ്റെന്തു തെളിവു വേണം. 

അയൽക്കാരായിരുന്ന ആമിറും റീനയും പ്രണയിച്ചാണ് വിവാഹിതരായത്. ആമിറിന്റെ പ്രണയാഭ്യര്‍ഥനകൾ ആദ്യം ചെവിക്കൊണ്ടില്ലെങ്കിലും പിന്നീടു റീനയും തന്റെ ഇഷ്ടം തുറന്നു പറയുകയായിരുന്നു. പതിനാറു വർഷം നീണ്ട ദാമ്പത്യത്തിന് അവസാനമായത് 2002ലായിരുന്നു. തുടർന്ന് 2005ലാണ് ആമിർ സംവിധായികയും തിരക്കഥാകൃത്തുമായ കിരൺ റാവുവിനെ വിവാഹം കഴിക്കുന്നത്, ഇരുവർക്കും ആസാദ് എന്നൊരു മകനുമുണ്ട്.