കല്പണിക്കാരനായ ഒരു ചെറുപ്പക്കാരന്റെ സ്വപ്നം പൂവണിഞ്ഞ കഥയാണ് ഇനി. സിനിമയെന്ന ഒടുങ്ങാത്ത ആഗ്രഹത്തിലേക്കുള്ള ആദ്യവഴി തുറന്ന് സര്‍ജി വിജയന് എന്ന ചെറുപ്പക്കാരന് സംവിധാനം ചെയ്ത ഷോട്ഫിലിം യൂടൂബില്‍ നിറഞ്ഞോടുകയാണ്. പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളാണ് 16 മിനിറ്റ് ദര്‍ഘ്യമുള്ള ചിത്രത്തിന്റെ പ്രമേയം
ബലാല്‍സംഗം ആന്റ് ദി ലോ.പേര് തന്നെ സൂചിപ്പിക്കുന്നുണ്ട് ഹ്രസ്വചിത്രത്തിന്റെ പ്രമേയം. സ്കൂള്‍ കുട്ടിയായ ഒരു പെണ്‍കുട്ടിക്ക് നേരെയുണ്ടാകുന്ന പീഡനവും കേസും കോടതിവിധികളുമാണ് ഈ കുഞ്ഞുചിത്രത്തില്‍ വന്നുപോകുന്നത്. അമ്മയാണ് എല്ലാറ്റിലും വലിയ കോടതിയെന്ന് ഹ്രസ്വചിത്രം പറഞ്ഞുവയ്ക്കുന്നു.
കൊച്ചി ചെല്ലാനം സ്വദേശിയായ സര്‍ജി വിജയന് കൂലിപ്പണിക്കാരനാണ്. മല്‍സ്യതൊഴിലാളി കുടുംബം. ജീവിതത്തിന്റെ പ്രാരാംബ്ദങ്ങള്ക്കിടയില്നിന്നാണ് സ്വപ്നലോകത്തേക്കുളള സഞ്ചാരം. ആദ്യമായി തിരക്കഥയൊരുക്കി സംവിധാനംചെയ്ത ഷോട്ഫിലിം ഒരാഴ്ചക്കുള്ളില്‍ യൂടൂബിലൂടെ നാലുലക്ഷത്തിലധികം പേര് കണ്ടുകഴിഞ്ഞു.സുനില്‍കുമാര്‍ ഗോകുലമാണ് നിര്‍മാതാവ്. പ്രമോദ് സാരംഗിന്റെ പശ്ചാത്തല സംഗീതമാണ് ഷോട്ഫിലിമിന്റെ ഹൈലൈറ്റ്.