സിനിമാ സംഗീത സംവിധായകന് മോഹന്‍ സിതാര സംവിധാനം ചെയ്ത ലഹരിബോധവല്‍ക്കരണ ഹ്രസ്വചിത്രം പുറത്തിറങ്ങി. നാല്പതു മിനിറ്റു ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം 'മാറ്റം' എന്ന പേരിലാണ് പുറത്തിറക്കിയത്.
നാനൂറോളം സിനിമകള്‍ക്കു സംഗീത സംവിധാനം നല്കിയ മോഹന്‍ സിതാര ആദ്യമായാണ് കഥയും തിരക്കഥയും എഴുതി ഹ്രസ്വചിത്രം സംവിധാനം ചെയ്യുന്നത്. എഴുത്തിനും സംവിധാനത്തിനും പുറമെ മോഹന്‍ സിതാര ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുമുണ്ട്. കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ സുഹൃത്തിനൊപ്പം ഇരിക്കുമ്പോള്‍ കണ്ട കാഴ്ചയാണ് ഹ്രസ്വചിത്രം എഴുതാന്‍ പ്രേരണയായത്.
പ്രണയ നൈരാശ്യംമൂലം കഞ്ചാവിന് അടിമയായ യുവാവ് സമനില തെറ്റി കാട്ടിക്കൂട്ടിയ പ്രവൃത്തികളായിരുന്നു മറൈന്‍ഡ്രൈവിലെ കാഴ്ച. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന യുവാക്കളുടെ ജീവിതത്തിന്റെ നേര്‍സാക്ഷ്യമാണ് ഈ ഹ്രസ്വചിത്രം. എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെയാണ് ഹ്രസ്വചിത്രം പുറത്തിറക്കിയത്. ലഹരി ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കോളജുകളിലും സ്കൂളുകളിലും പ്രദര്‍ശിപ്പിക്കാനാണ് ശ്രമം.