അജിത്ത് ചിത്രം വിവേകത്തിന് കേരളത്തില്‍ വന്‍വരവേല്‍പ്പ്. മൂന്നൂറില്‍ പരം തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായം തേടി മുന്നേറുകയാണ്.
പതിവുകള്‍ക്ക് മാറ്റമുണ്ടായില്ല തല കേരളത്തില്‍ തേരോട്ടം ആരംഭിച്ചു കഴിഞ്ഞു. ഗംഭീര അഭിപ്രായവും ജനപിന്തുണയും ആദ്യദിനം തന്നെ അജിത് ചിത്രം സ്വന്തമാക്കി.ടോമിച്ചന് മുളകുപാടമാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിച്ചിരിക്കുന്നത്.
ആദ്യദിനം മുന്നൂറില്പരം തീയറ്ററുകളിലാണ് വിവേകം കേരളത്തില്‍ റിലീസ് ചെയ്തത്. വേതാളം, വീരം എന്നീ അജിത്ത് ചിത്രങ്ങള്‍ക്ക് ശേഷം ശിവ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. വിവേക് ഒബ്റോയ് വില്ലനായി എത്തുന്നു.ബാഹുബലിയും കബാലിയും ആദ്യദിനത്തില്‍ കേരളത്തില്‍ തീര്‍ത്ത കലക്ഷന്‍ റെക്കോര്‍ഡ് വിവേകം മറികടക്കുമോ എന്നാണ് ഇനി അറിയേണ്ടത്.