E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday October 21 2020 07:52 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ഒടുവിൽ സുരഭി പറഞ്ഞു; ഇതെന്റെ സഹോദരൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

surabhi-fb-post
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒടുവിൽ സുരഭി ആ തെറ്റ് തിരുത്തി. കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് സുരഭിക്ക് പുലിവാലായത്. ഒരു ക്ഷേത്രസന്നിധിയിൽ വച്ച് സുരഭിയും യുവാവും ചേർന്നുള്ള ഒരു ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തിനു താഴെ ജഗദ് ബികെ എന്നും എഴുതിയിരുന്നു. ഇതോടെ ആരാധകർ ആരാണീ ജഗത് ബികെ എന്ന് ചർച്ചതുടങ്ങി. സുരഭി വീണ്ടും വിവാഹിതയായോ? അടുക്കുറിപ്പിൽ നൽകിയിരിക്കുന്ന ജഗത്ബികെ ആരാണ്? ഇത്തരം ചോദ്യങ്ങളുമായി വലിയ ചർച്ച തന്നെ സുരഭിയുടെ പോസ്റ്റിനെ ചുറ്റിപ്പറ്റി നടന്നു.

surabhi.jpg.image

ഒടുവിൽ സഹികെട്ട് വിശദീകരണവുമായി സുരഭി തന്നെ രംഗത്തെത്തി. എനിക്കൊരു തെറ്റുപറ്റി, ഇതിത്ര പുലിവാലാകുമെന്ന് വിചാരിച്ചില്ല. തനിക്കൊപ്പമുളളത് തന്റെ ഒരേയൊരു സഹോദരൻ സുധീഷ് കുമാർ ആണെന്നും, അടിക്കുറിപ്പിൽ എഴുതിയിരിക്കുന്നത് ’ജഗതാംബികെ’ എന്നാണ് അല്ലാതെ ’ജഗത്ബികെ’ അല്ലെന്നുമായിരുന്നു താരത്തിന്റെ പോസ്റ്റ്. ഇതോടെ ആളുകളുടെ സംശയവും തീർന്നു.

സുരഭിയും വിപിൻ സുധാകറുമായുള്ള വിവാഹമോചനം അടുത്തിടെ കോഴിക്കോട് കുടുംബകോടതിയിൽ നടന്നിരുന്നു. പുതിയ ചിത്രം കണ്ടതോടെ സുരഭി വീണ്ടും വിവാഹിതയായോ എന്ന് ആളുകൾക്ക് സംശയം തോന്നിയത് ഇതുകൊണ്ടാണ്.