E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

കേസ് നിലനിൽക്കണമെങ്കില്‍ ‘ഡിങ്കൻ’ വിചാരിക്കണം; സജീവൻ അന്തിക്കാട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

dileep
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദിലീപിനെതിരെ പൊലീസ് നിരത്തിയ തെളിവുകൾ ദുർബലപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് സംവിധായകൻ സജീവൻ അന്തിക്കാട്. കുറ്റകൃത്യത്തിനുള്ള പ്രേരണയായി പ്രോസിക്യൂഷൻ ഉയർത്തിയ വാദങ്ങൾ ദുർബലമാണെന്നും ഗൂഢാലോചന കേസ് കോടതിയിൽ നിൽക്കണമെങ്കിൽ സാക്ഷാൽ ഡിങ്കൻ തന്നെ വിചാരിക്കണമെന്നും തമാശരൂപേണ അദ്ദേഹം വിശദമാക്കുന്നു...

സജീവൻ അന്തിക്കാടിന്റെ കുറിപ്പ് വായിക്കാം–

ദിലീപിനെതിരെ " ഉള്ള" തെളിവുകൾ ദുർബലപ്പെടുന്നുവോ?

ജാമ്യാപേക്ഷ തള്ളിയ വിധിയിൽ ബഹുമാനപ്പെട്ട ഹൈക്കോടതി ഈ ക്രൂര കൃത്യത്തിന് ക്വട്ടേഷൻ കൊടുക്കാനുള്ള ദിലീപിന്റെ മോട്ടീവ് വ്യക്തമാക്കിയിരുന്നു.

കോടതിവിധിയുടെ പാരഗ്രാഫ് മൂന്നിലാണ് ഇക്കാര്യം ഇങ്ങിനെ രേഖപ്പെടുത്തിയിരിക്കുന്നത്.

The petitioner here in is a prominent Malayalam cineartist, having acted in several films in the main role. The victim is an unmarried, well known cine actress,who has several films to her credit. The petitioner herein had married a leading actress and a child was born in the matrimonial relationship. Subsequently,matrimonial disputes arose intheir family, ultimately leading to a judicial separation. The petitioner herein suspected that, the victim herein,who was a close friend of hiserstwhile wife, was instrumental in the disruption of his matrimonial life. 

To wreakallegedly conspired with vengeance, hethe first accused, to abductthevictim and to take her nude photographs, on an offer that, thefirst accused would be paid Rupees One and Half Crores. 

മഞ്ജു വാര്യരുമായുള്ള ദിലീപിന്റെ വിവാഹബന്ധം തകർക്കാൻ കാരണക്കാരിയായി പ്രവർത്തിച്ചത് നടിയാണെന്നറിഞ്ഞപോൾ ഉണ്ടായ വൈരാഗ്യം . അതാണ് കുറ്റകൃത്യത്തിനുള്ള പ്രേരണ.

ഈ പോലീസ് ഭാഷ്യം ശരിയാകണമെങ്കിൽ വിവാഹ ബന്ധം തകർന്നതിൽ ദിലീപിനു അതിഗംഭീര വേദന തോന്നണം.  എന്നാൽ നഷ്ടപ്പെട്ട ഭാര്യയെ ഓർത്ത് നിരാശഭരിതനായി അയാൾ ജീവിതം തള്ളിനീക്കുന്നതായി പൊതു സമൂഹം കണ്ടിട്ടില്ല. മറിച്ച് വീണത് വിദ്യയാക്കുന്ന ദിലീപിനെയാണ് നാം കണ്ടത്. 

കാവ്യ എന്ന മറ്റൊരു നടിയെ ദിലീപ് അധികം വൈകാതെ തന്നെ വിവാഹം കഴിച്ചു. കാവ്യയെ വിവാഹം കഴിക്കാനായി ദിലീപ് കണ്ടെത്തിയ മാർഗ്ഗമാണ് വിവാഹമോചനമെന്നു വരെ ആളുകൾ വിശ്വസിക്കുന്നുണ്ട്. (ഈ ധാരണ പൊതു സമൂഹത്തിൽ പ്രചരിച്ചതോടെയാണ് ആദ്യമായി ജനപ്രിയ നായകന്റെ ജനപ്രീതി ഇടിഞ്ഞത്.)

കല്യാണച്ചിലവിൽ നിന്നൊഴിവാകാൻ വേണ്ടി പെങ്ങളുടെ പ്രേമബന്ധത്തെ എതിർക്കുന്ന ഒരു ആങ്ങളയുണ്ട്; മിഥുനം എന്ന പ്രിയദർശൻ സിനിമയിൽ. 

അവസാനം ഒരു പായയിൽ പൊതിഞ്ഞ് കാമുകൻ പെങ്ങളെ തട്ടികൊണ്ടു പോകുന്നതറിഞ്ഞ ആങ്ങിളയുടെ ഒരു ചിരിയുണ്ട്. 

ആ ചിരിയാണ് മഞ്ജു പോയപ്പോൾ ദിലീപിനുണ്ടായത്. പോരെങ്കിൽ ബോണസ്സായി മോളെയും കൂടെ കിട്ടി. ഈ വിവാഹമോചനത്തിൽ എന്തെങ്കിലും വൈരാഗ്യമുണ്ടാകേണ്ടത് മഞ്ജുവിനല്ലേ?

മാത്രമല്ല ഇപ്പോൾ പോലീസ് കേസന്വേഷിച്ചന്വേഷിച്ച് ദിലീപിന്റെ മറ്റൊരു കല്യാണം വരെ കണ്ടെത്തിയിരിക്കുകയാണ്. "വാസാംസി ജീർണ്ണാനി യഥാ വിഹായ " എന്ന ഗീതാ വചനം പോലെ മുഷിഞ്ഞതു മാറ്റി പുതിയ ദേഹം തേടുന്ന ആത്മാവാണ് ദിലീപെങ്കിൽ ടിയാന് ഭാര്യ പോകുന്നതിൽ എന്താണ് വൈരാഗ്യം.

ആയതിനാൽ കുറ്റകൃത്യത്തിനുള്ള പ്രേരണയായി പ്രോസിക്യൂഷൻ ഉയർത്തിയ ഈ വാദം ദുർബലമാണ്.

ദിലീപ് ക്വട്ടേഷൻ കൊടുത്തീട്ടുണ്ടെങ്കിൽ(?) ലക്ഷ്യം വേറെ എന്തോ ആണ്. അത് കണ്ടെത്തേണ്ടതുണ്ട്. അൽപ്പം കൂടി ബലമുള്ള ഒരു ഊഹാപോഹമായിരുന്നു നടിയുമായുള്ള ദിലീപിന്റെ റിയൽ എസ്റ്റേറ്റ് ബന്ധം. എന്നാൽ ഇരയായ പെൺകുട്ടി അതു "രേഖാമൂലം" നിഷേധിച്ചു .

"ഇന്നിന്ന കാരണങ്ങൾ മൂലം ദിലീപിന് എന്നോട് വൈരാഗ്യമുണ്ട് " എന്ന് ഇര ഇനിയും തുറന്നു പറയാത്ത വിചിത്രമായ ഈ ഗൂഢാലോചന കേസ്സ് കോടതിയിൽ നിൽക്കണമെങ്കിൽ സാക്ഷാൽ ഡിങ്കൻ തന്നെ വിചാരിക്കണം. മാഷാ ഡിങ്കാ......