നടൻ മുകേഷിന്റെയും നടി സരിതയുടെയും മകൻ ശ്രാവൺ സിനിമയിലേക്ക്. രാജേഷ് നായർ സംവിധാനം ചെയ്യുന്ന കല്യാണം എന്നചിത്രത്തിലാണ് ശ്രാവൺ നായകനാകുന്നത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി എ.കെ. ബാലന്റെയും സാന്നിധ്യത്തിലായിരുന്നു ചിത്രത്തിന്റെ പൂജ.
മാതാപിതാക്കളുടെയും ഗുരുകാരണവന്മാരുടെയും അനുഗ്രഹം തേടി , ചലച്ചിത്രമേഖലയിൽ ശ്രാവണിന്റെ ആദ്യചുവട്. മുകേഷിന്റെയും നടി സരിതയുടെയും മകനാണ് ശ്രാവൺ. വയ ഫിലിംസ് നിർമിക്കുന്ന കല്യാണം എന്നചിത്രത്തിൽ ശ്രാവണിന്റെ നായികയാകുന്നത് ഡബ്സ്മാഷിലൂടെ ശ്രദ്ധേയയായ വർഷയാണ്.
ചിത്രത്തിൽ മുകേഷും ശ്രീനിവാസനും ഉൾപ്പടെ പ്രമുഖർ വേഷമിടുന്നു. ശ്രീനിവാസന്റെ ആശംസയിൽ ഉപദേശവും മുന്നറിയിപ്പും. മുകേഷിന്റെ ഭാര്യ മേതിൽ ദേവിക ഉൾപ്പടെ കുടുംബാങ്ങളും സുഹൃത്തക്കളും ചടങ്ങിന് സാക്ഷികളായി.