E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

അമ്മയെ ചെണ്ടയാക്കരുത്, സത്യം എന്നായാലും പുറത്തുവരും: ബാലചന്ദ്ര മേനോൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അമ്മ എന്ന സംഘടന ഇപ്പോൾ ഒരു ചെണ്ടയ്ക്ക് തുല്യമാണെന്ന് സംവിധായകനും അഭിനേതാവുമായ ബാലചന്ദ്ര മേനോൻ. അമ്മ എന്ന് അല്ല അച്ഛൻ എന്നാണു സംഘടനയ്ക്ക് പേരിടേണ്ടിയിരുന്നതെന്ന് കേൾക്കുമ്പോൾ വിഷമമുണ്ടെന്നും അദ്ദേഹം പറ‍യുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അമ്മ എടുത്ത നിലപാടിനേയും ചർച്ചയേയും അതേ തുടർന്നു വന്ന വിമർശനങ്ങളേയും കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മമ്മൂട്ടിയും മോഹൻലാലും അമ്മയുടെ നിർണായക ചർച്ചയ്ക്കു ശേഷം നടന്ന പത്ര സമ്മേളനത്തിൽ മൗനം പാലിച്ചത് എവിടെ എന്തു പറയണണെന്ന് ബോധ്യമുള്ളതുകൊണ്ടാകാം എന്നും അദ്ദേഹം പറഞ്ഞു. 

"കാലത്തിന് ഭയങ്കര മറവിയാണ്. പല കാര്യങ്ങളും കാലത്തിന്റെ പൊടിപടലത്തിൽ മറഞ്ഞു കിടക്കുകയാണ്. അതിൽപ്പെട്ട് ചിലയാളുകൾ മൗനം പാലിച്ചിരിക്കുന്നത്. കാര്യബോധം ഇല്ലാഞ്ഞിട്ടല്ല. മമ്മൂട്ടിയും മോഹൻലാലും ഇതേ നിലപാടിൽ ആയതുകൊണ്ടാണ് അമ്മയുടെ യോഗത്തിൽ മൗനം പാലിച്ചതെന്നാണ് താന്‍ വിശ്വസിക്കുന്നത്. 2017 സിനിമയിൽ എത്തിയിട്ട് 40 വർഷമായി. ദൈവകൃപയാലും പ്രേക്ഷകരുടെ പിന്തുണയും കൊണ്ട് സിനിമയിൽ നല്ലൊരു സ്ഥാനം ‌കിട്ടി. എന്നാൽ അതേക്കുറിച്ചു പറയാനല്ല ഇപ്പോൾ എത്തിയതെന്നു പറഞ്ഞുകൊണ്ടാണ് വിഡിയോ തുടങ്ങുന്നത്. 

താന്‍ അമ്മ സംഘടനയിലെ വെറും ഒരു അംഗം മാത്രമാണെന്നാണ് പുതുതലമുറയിലെ ചിലര്‍ കരുതിയിരിക്കുന്നത്. എന്നാല്‍ ആ സംഘടനയ്ക്ക് അമ്മ എന്ന് പേരിട്ടത് പോലും താനാണ്. അമ്മ എന്ന പേര് എങ്ങനെ വന്നതാണ് എന്നു പോലും പുതിയ തലമുറയിൽ പെട്ടവർക്ക് അറിയില്ല. ചരിത്രം കൂടെക്കൂടെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നാൽ‌ മാത്രമേ ആളുകള്‍ അറിയുള്ളൂ. അമ്മ എന്ന സംഘടന ഉണ്ടാക്കണമെന്ന് ചിന്തിക്കുന്ന സമയത്ത് ഇപ്പോള്‍ നിങ്ങള്‍ പരാമര്‍ശിക്കുന്ന ആളുകളൊന്നും അതിലില്ല. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ളവർ അതിൽ ഇല്ലായിരുന്നു. അവര്‍ പിന്നീട് അതിലേക്ക് വന്നവരാണ്. വേണു നാഗവള്ളിയുടെയും മുരളിയുടെയും ആശയമായിരുന്നു അമ്മ.  ബാലചന്ദ്രമേനോന്‍ പറയുന്നു. 

വേണു നാഗവള്ളിയാണ് എന്നോട് ഈ സംഘടനയിലെ അംഗമാകണമെന്ന് പറഞ്ഞത്. അന്നും ഞാന്‍ നടനാണെന്ന ധാരണ എനിക്കില്ല. അല്ല ബാലചന്ദ്രനൊരു നടനാണ് അതുകൊണ്ട് അംഗമാകണമെന്ന് വേണു പറഞ്ഞു. പിന്നീട് വേണു പറഞ്ഞത് കറക്ടായി. ഏറ്റവും നല്ല സംവിധായകന്‍ മാത്രമല്ല ഇന്ത്യയിലെ ഏറ്റവും നല്ല നടനാകാനുള്ള ഭാഗ്യവും എനിക്ക് കിട്ടി. ബാലചന്ദ്രമേനോന്‍ പറയുന്നു.

അമ്മയുടെ പ്രാരംഭദശയിലെ ചര്‍ച്ച വന്നപ്പോള്‍ എന്ത് പേരിടണമെന്ന ആലോചനയായി. ആ ഇടയ്ക്കാണ് ഞാന്‍ മലേഷ്യയില്‍ ഒരു യാത്രപോയത്. കലാസന്ധ്യയില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് പോയത്. ആ മലയാളി സംഘടനയുടെ പേര് അമ്മ എന്നായിരുന്നു. അപ്പോല്‍ ആ പേര് എനിക്ക് ഇഷ്ടപ്പെട്ടു. മലേഷ്യയില്‍ നിന്ന് തിരിച്ചുവന്നപ്പോള്‍ മുരളിയോടും വേണുവിനോടും അമ്മ എന്ന സംഘടനയുടെ പേരിന്റെ കാര്യം പറഞ്ഞു. അപ്പോള്‍ മുരളി ആ പേര് കൊള്ളാമല്ലോ എന്ന് പറഞ്ഞു. അങ്ങനെയാണ് ഞങ്ങളും ആ പേര് തന്നെ സംഘടനയ്ക്ക് നൽകാന്‍ തീരുമാനിക്കുന്നത്. ഇക്കാര്യം എത്ര പേര്‍ക്കറിയാം. 5000 രൂപ മെമ്പർഷിപ് ഫീസ് നടൻ ശങ്കരാടിയിൽ നിന്ന് വാങ്ങിയതും സിനിമക്കാരുടെ സംഘടനയെ കുറിച്ച് അദ്ദേഹത്തോട് തർക്കിച്ചതും ബാലചന്ദ്ര മേനോൻ ഓർത്തെടുത്ത. മാത്രമല്ല അമ്മയുടെ സെക്രട്ടറിയായും ആറ് മാസം പ്രവര്‍ത്തിച്ചു. ശിവാജി ഗണേശന് ദാദാ സാഹിബ് ഫാൽക്കെ അവാർ‍‍ഡ് ലഭിച്ചപ്പോൾ അന്ന് തിരുവനന്തപുരത്തു വച്ച് പ്രൗഢ ഗംഭീരമായ ചടങ്ങും നടത്തി. 

മധു സർ ആയിരുന്നു സെക്രട്ടറി ഗണേഷ് ആയിരുന്നു ട്രെഷറർ. താരാധിപത്യം എന്ന നിലയിലേക്ക് സംഘടന ഒരിക്കലും പോകരുതെന്ന് അന്നേ ഞങ്ങള്‍ തീരുമാനിച്ചിരുന്നു. അങ്ങനയാണ് മധുസാറിന്റെ പ്രസിഡന്റാക്കി പാനല്‍ രൂപീകരിച്ചത്. ഞാന്‍ സെക്രട്ടറിയായി വേദിയില്‍ നിന്ന് സംസാരിക്കുമ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ എനിക്ക് മുന്‍പില്‍ കാണികളായിട്ട് ഇരുന്നിട്ടുണ്ട്. എന്നാല്‍ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കൈപിടിച്ച് മാത്രമേ എനിക്ക് മുന്നോട്ട് സഞ്ചരിക്കാന്‍ കഴിയുകയുള്ളൂവെന്ന് അന്നത്തെ പ്രസംഗത്തില്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു. ഒരുപാട് മനുഷ്യര്‍ അറിഞ്ഞ് പ്രവർത്തിച്ചത‌ു കൊണ്ടാണ് അമ്മ വളർന്നതും. 

പൂർണരൂപം 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :