E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

പ്രതിഫലം കൂട്ടിയെന്ന വാർത്ത; ക്ഷുഭിതയായി പാർവതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

parvathy
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മലയാളത്തില്‍ ഏറ്റവും മികച്ച യുവനടിമാരിൽ ഒരാളാണ് പാർവതി. തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളും അഭിനയപ്രകടനവും പാർവതിയെ ആരാധകരുടെ പ്രിയതാരമാക്കി. എന്നാൽ പാർവതി ആകെ ദേഷ്യത്തിലാണ്. തന്നെക്കുറിച്ച് വരുന്ന വ്യാജവാർത്തകളാണ് നടിയെ അസ്വസ്ഥയാക്കിയത്. 

ടേക്ക് ഓഫ് എന്ന ചിത്രത്തിന്റെ ഗംഭീരവിജയത്തോടെ പാര്‍വതി പ്രതിഫല തുക കുത്തനെ ഉയര്‍ത്തി എന്നായിരുന്നു വാര്‍ത്തകള്‍. മലയാളത്തില്‍ ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടിയാണു പാര്‍വതിയാണെന്നും ടേക്ക് ഓഫ് സിനിമയ്ക്ക് 35 ലക്ഷമായിരുന്നു  പ്രതിഫലമെന്നും വാർത്തയിൽ പറയുന്നു. തുടര്‍ച്ചയായി ഉണ്ടായ വിജയത്തെ തുടര്‍ന്നു നടി ഇത് ഒരു കോടി രൂപയായി ഉയര്‍ത്തി എന്നായിരുന്നു വാർത്തയുടെ അവസാനം.

പല ഓൺലൈൻ സൈറ്റുകളും വാർത്തയുടെ നിജസ്ഥിതി തിരയാതെ വാർത്ത പടച്ചുവിട്ടു. അവസാനം ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി പാർവതി തന്നെ രംഗത്തെത്തി. 

ഇതുവരെ ഒരു മാധ്യമത്തിനും തന്റെ പ്രതിഫലത്തെക്കുറിച്ച് പറഞ്ഞിട്ടില്ലെന്നും അങ്ങനെ ചോദിച്ച് തന്നെ ആരും വിളിച്ചിട്ടില്ലെന്നും പാർവതി പറയുന്നു. എന്നിട്ടും ചില മാധ്യമങ്ങൾ ഇതുസംബന്ധിച്ച് തന്നോട് ചോദിക്കാതെ വാർത്ത കൊടുത്തെന്നും പാർവതി വ്യക്താക്കി.

‘യാതൊരു വിവരങ്ങളും അന്വേഷിക്കാതെയാണ് ഇവർ വാർത്ത കൊടുക്കുന്നത്. ഇതാണോ മാധ്യമധർമം. എവിടെ നിന്നോ കിട്ടിയ വിവരങ്ങൾ അനുസരിച്ച് വാർത്തകള്‍ സ്വയം ഉണ്ടാക്കുകയാണ്. എന്റെ പ്രതിഫലത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ഇവിടെ ഞാനും എന്റെ നിർമാതാവും ഉണ്ട് അല്ലാതെ മറ്റൊരാളും ഇതിൽ ഇടപെടാൻ വരേണ്ടതില്ല. ദയവ് ചെയ്ത് എന്നെക്കുറിച്ച് വന്ന വ്യാജവാർത്തകൾ പിൻവലിക്കണം. ഇക്കാര്യത്തിൽ ഒരുപാട് വിഷമമുണ്ട്.–പാർവതി പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :