മലയാളത്തില്‍ 50 കോടി ക്ലബ് തുറന്ന് മമ്മൂട്ടിയും. ഗ്രേറ്റ് ഫാദറാണ് 50 കോടി പിന്നിട്ട് തിയറ്ററുകളില്‍ കുതിക്കുന്നത്. സിനിമയുടെ നിര്‍മ്മതാക്കളാണ് കളക്ഷന്‍ റെക്കോഡ് പുറത്ത് വിട്ടിരിക്കുന്നത്.
മലയാള സിനിമ കോടികളുടെ കഥ വീണ്ടും പറയുകയാണ്. മലയാളത്തിന്റെ െമഗാസ്റ്റാറും 50 കോടി ക്ലബില്‍ കടന്നിരിക്കുന്നു. വിഷുവിന് മുന്നേ തിയറ്ററുകളില്‍ എത്തിയ ഫാമിലി ത്രില്ലര്‍ ചിത്രം ഗ്രേറ്റ് ഫാദറാണ് മമ്മൂട്ടിക്ക് ഈ നേട്ടം നല്‍കിയത്.
റിലീസ് ചെയ്ത് 24 ദിവസം പിന്നിടുമ്പോഴാണ് സിനിമ 50 കോടി പിന്നിടുന്നത്. ഇന്ത്യയലും പുറത്തും റിലീസ് ചെയ്ത ആകെ തിയറ്ററുകളുടെ കളക്ഷനാണ് 50 കോടി. 4.31 കോടി രൂപയായിരുന്നു ഗ്രേറ്റ് ഫാദറിന്റെ ആദ്യദിന കളക്ഷന്‍. പുലിമുരുകന്റെ 4.05 എന്ന റെക്കാഡാണ് സിനിമ മറികടന്നത്. മലയാളത്തിലെ വേഗമേറിയ 20 കോടി എന്ന റെക്കോഡും ഗ്രേറ്റ് ഫാദറിന് സ്വന്തമാണ്. സിനിമയുടെ നിര്‍മ്മാതാക്കളായ ഓഗസ്റ്റ് സിനിമയാണ് കളക്ഷന്‍ റെക്കോഡ് പുറത്ത് വിട്ടിരിക്കുന്നത്.