ബിജു മേനോനെ നായകനാക്കി രഞ്ജൻ പ്രമോദ് ഒരുക്കുന്ന ചിത്രം രക്ഷാധികാരി ബൈജു തിയറ്ററുകളില്‍. സിനിമയുടെ ടീസറും ട്രെയിലറും പ്രേക്ഷകർക്കിടയില്‍ തരംഗമായി മാറിയിരുന്നു. കോമഡിയ്ക്ക് പ്രാധാന്യം നൽകിയൊരുക്കുന്ന ചിത്രത്തിൽ അജു വര്‍ഗീസ്, ദീപക്, ഹരീഷ് കണാരന്, ജനാര്ദനന് തുടങ്ങിയവരുമുണ്ട്.
ഇന്ത്യയൊട്ടാകെ 184 തീയേറ്ററുകളിലാണ് റിലീസിനെത്തുക. കേരളത്തില്‍ മാത്രം 92 തിയറ്ററുകളില്‍ റിലീസുണ്ട് ചിത്രത്തിന്. ബംഗളൂരു, മൈസൂരു, മംഗലാപുരം, മണിപ്പാല്‍, ഹൂബ്ലി, ചെന്നൈ, കോയമ്പത്തൂര്‍, ഹൈദരാബാദ്, വിസാഗ്, മുംബൈ, പൂനെ, ഗോവ, ഗുജറാത്ത്, ഡല്‍ഹി, മധ്യപ്രദേശ് എന്നിവിടങ്ങളിലെല്ലാമായി മറ്റൊരു 92 സ്ക്രീനുകളിലും ചിത്രമെത്തും.
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ബിജുമേനോന് അഭിനയിക്കുന്നത്. നാട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടുന്ന, ചെറുപ്പക്കാരോടും കുട്ടികളോടുമൊപ്പം പാടത്തും പറമ്പിലും കളിച്ചു നടക്കുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥനാണ് ബിജു മേനോന്റെ ബൈജു എന്ന കഥാപാത്രം.