ജിത്തു ജോസഫിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ലക്ഷ്യം റിലീസിന് തയാറെടുക്കുന്നു. സിനിമയിലെ ആദ്യ പാട്ട് പുറത്ത് വന്നു. എം ജയചന്ദ്രനാണ് സംഗീതം. ബിജു മേനോന്, ഇന്ദ്രജിത്ത് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ത്രില്ലര്‍ ചിത്രമാണ് ലക്ഷ്യം. ജിത്തു ജോസഫ് തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമ അന്‍സാര്‍ ഖാന് സംവിധാനം ചെയ്തിരിക്കുന്നു. മറ്റൊരു സംവിധായകന് വേണ്ടി ജിത്തു ജോസഫ് ആദ്യമായാണ് എഴുതുന്നത്.
സന്തോഷ് വര്‍മയാണ് ഗാനരചന. പുറത്ത് വന്ന പാട്ടിന് സംഗീതം ഒരുക്കിയിരിക്കുന്നത് എം.ജയചന്ദ്രന്. വിജയ് യേശുദാസാണ് ആലാപനം. ശിവദയാണ് നായിക വേഷത്തില്‍. കിഷോര്‍ സത്യ, ഷമ്മി തിലകന് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളാകുന്നു.