E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 11 2021 09:50 PM IST

Facebook
Twitter
Google Plus
Youtube

More in Business

നാലിരട്ടി ഡേറ്റാ ഓഫറുമായി വോഡഫോൺ സൂപ്പർ നെറ്റ് 4ജി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

3g-vodafone
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാക്കളിലൊന്നായ വോഡഫോൺ 200 ദശലക്ഷം ഉപഭോക്താക്കളെന്ന നിലയിലെത്തിയതിന്റെ ആഘോഷങ്ങൾ തുടരുന്നു. ഇതിന്റെ ‘ഭാഗമായി വോഡഫോൺ സൂപ്പർനെറ്റ് 4ജി ഉപഭോക്താക്കൾക്ക് നാലിരട്ടി അധിക ഡാറ്റ ആനുകൂല്യം പ്രഖ്യാപിച്ചു. ഒരു ജിബിയുടേയും പത്തു ജിബിയുടേയും 4ജി ഡേറ്റ വാങ്ങുന്നവർക്ക് യഥാക്രമം നാലു ജിബിയും 22 ജിബിയും ഡേറ്റ ലഭ്യമാക്കുന്നതാണ് ആനുകൂല്യം. 257 രൂപയ്ക്കും 989 രൂപയ്ക്കും ലഭിക്കുന്ന ഒരു ജിബിയുടേയും പത്തു ജിബിയുടേയും പാക്കുകളിലാണ് ഇൗ ആനുകൂല്യം. വോഡഫോൺ 4ജി സേവനം നൽകുന്ന രാജ്യത്തെ എല്ലാ സർക്കിളുകളിലും ഇൗ ആനുകൂല്യം ലഭ്യമാണ്. 

ഉപഭോക്താക്കൾ കൂടുതൽ ഉള്ളടക്കവും വിഡിയോയും ഒാൺലൈനായി ഉപയോഗിക്കുന്നവരാണെന്ന് ഇൗ ഡേറ്റ ആനുകൂല്യം പ്രഖ്യാപിച്ചുകൊണ്ട് വോഡഫോൺ ഇന്ത്യയുടെ ചീഫ് കൊമേഴ്സ്യൽ ഒാഫിസർ സന്ദീപ് കടാരിയ ചൂണ്ടിക്കാട്ടി. പുതിയ ഇൗ വൻ ആനുകൂല്യത്തിലൂടെ രാജ്യവ്യാപകമായുള്ള 17 സർക്കിളുകളിലും 4ജി ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ കുതിച്ചു ചാട്ടമാണ് പ്രതീക്ഷിക്കുന്നത്. വോഡഫോൺ സൂപ്പർനെറ്റ് 4ജിയിൽ ആത്മവിശ്വാസത്തോടെ കണക്ടഡ് ആയി കൂടുതൽ മൊബൈൽ ഇന്റർനെറ്റ് ആസ്വദിക്കുവാൻ ഇത് അവരെ പ്രാപ്തരാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

മൊബൈൽ ഇന്റർനെറ്റ് ആദ്യമായി ഉപയോഗിക്കുന്നവർക്കും പരിമിതമായ തോതിൽ മാത്രം ഉപയോഗിക്കുന്നവർക്കും ഇത് ഒരുപോലെ ഏറെ ആകർഷകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വോഡഫോൺ പ്ലേയിലെ വൈവിധ്യമാർന്ന വിഡിയോകളും സിനിമകളും അടക്കമുള്ളവയ്ക്ക് ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടാനുസരണം ഇൗ നാലിരട്ടി അധിക ഡേറ്റ പ്രയോജനപ്പെടുത്താവുന്നതാണ്. 150-ൽ പരം ലൈവ് ടിവി ചാനലുകളും 14,000 ത്തിൽ പരം സിനിമകളും ടിവി ഷോകളുമാണ് ഇൗ വൈവിധ്യമാർന്ന ആസ്വാദന ലോകത്തു ലഭ്യമായിട്ടുള്ളത്. 

നാലിരട്ടി ആനുകൂല്യം ലഭിക്കുന്ന ഇൗ ഡേറ്റ പാക്കുകൾ ഡിജിറ്റൽ ചാനലുകൾ വഴിയോ ചെറുകിട വിൽപ്പന കേന്ദ്രങ്ങൾ വഴിയോ വാങ്ങാം. പകലും രാത്രിയും ഏതു സമയത്തും വോഡഫോൺ നെറ്റ് വർക്ക് വഴി ഇൗ ആനുകൂല്യം ആസ്വദിക്കുവാനും കഴിയും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :