റിലയൻസ് ജിയോ തുടങ്ങിവച്ച ഓഫർ യുദ്ധത്തിലേക്ക് തകർപ്പൻ ഓഫറുമായി വോഡഫോണും. വോഡഫോൺ സൂപ്പർനെറ്റ് 4ജി ഉപയോക്താക്കൾക്കു നാലിരട്ടി അധിക ഡേറ്റ ആനുകൂല്യം കമ്പനി പ്രഖ്യാപിച്ചു.
ഒരു ജിബിയുടെയും പത്തു ജിബിയുടേയും ഡാറ്റ പാക്കുകൾക്കൊപ്പമാണു നാലിരട്ടി സൗജന്യ ഡേറ്റ. 250 രൂപയുടെ 1ജിബി ഡാറ്റ റീചാർജ് ചെയ്താൽ 4ജിബി ഡേറ്റ ഉപയോഗിക്കാം. 999 രൂപയുടെ 10 ജിബി പാക്കിൽ 22 ജിബി 4ജി ഡേറ്റ ഉപയോഗിക്കാം. ഈ പ്ലാനുകൾ രാജ്യത്തെ എല്ലാ സർക്കിളുകളിലും ലഭിക്കും.
വോഡഫോൺ 20 കോടി വരിക്കാരെ നേടിയതിന്റെ ആഘോഷങ്ങളുടെ ഭാഗമായാണു പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ എയർടെല്ലും ഡാറ്റ പ്ലാനുകളിൽ വലിയ ഓഫർ പ്രഖ്യാപിച്ചിരുന്നു. റിലയൻസ് ജിയോയുടെ സേവനങ്ങളോടു മത്സരിക്കാനാണു മുൻനിര കമ്പനികൾ പുതിയ ഓഫറുകളുമായി വിപണിയിലേക്കെത്തുന്നത്.