E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 05:32 PM IST

Facebook
Twitter
Google Plus
Youtube

More in Business

ജിയോ ഉപയോക്താക്കൾ ഈ മാസം മുതൽ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

jio.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

രാജ്യത്തെ ടെലികോം വ്യവസായ രംഗത്തു വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച റിലയൻസ് ജിയോ ഏപ്രിൽ ഒന്നു മുതൽ താരിഫ് പ്ലാനുകളിലേക്കു മാറുകയാണ്. സൗജന്യ കാലത്തുനിന്നു താരിഫ് കാലത്തേക്കു മാറുമ്പോൾ വലിയ ആനുകൂല്യങ്ങളാണ് ഉപയോക്താക്കൾക്കു നൽകുന്നത്. ജിയോ പ്രൈം എന്ന മെമ്പർഷിപ് പ്ലാനാണ് ഇതിൽ ഏറെ പ്രിയങ്കരം. മറ്റു താരിഫ് പ്ലാനുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ജിയോ താരിഫ് പ്ലാനുകളിലേക്കു മാറുമ്പോൾ ഉപയോക്താക്കൾ അറിയേണ്ട ചില കാര്യങ്ങൾ ഇതാ

എന്താണ് ജിയോ പ്രൈം സർവീസ്?

റിലയൻസ് ജിയോയുടെ വരിക്കാർക്കായി കമ്പനി പ്രഖ്യാപിച്ചിരിക്കുന്ന പുതിയ സബ്സ്ക്രിപ്ഷൻ പ്ലാനാണ് ജിയോ പ്രൈം. 99 രൂപ നൽകി ഇതിൽ അംഗമാകാം. ഇതിന് 2018 മാർച്ച് 31 വരെ കാലാവധിയുണ്ടാകും. ജിയോ പ്രൈം മെമ്പർഷിപ്പ് ഉള്ളവർക്ക് ജിയോ നൽകുന്ന പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. നിലവിൽ പ്രതിമാസം 303 രൂപയ്ക്ക് ജിയോ ഹാപ്പി ന്യൂ ഇയർ ഓഫറിലെ പ്ലാനുകൾ ഒരു വർഷത്തേക്ക് ഉപയോഗിക്കാനാകുന്ന പദ്ധതിയാണു പ്രഖ്യാപിച്ചിരിക്കുന്നത്.

ജിയോ പ്രൈം പ്ലാൻ എങ്ങനെ ആക്ടിവേറ്റ് ചെയ്യാം

ജിയോയുടെ മൈ ജിയോ ആപ്പ് വഴിയോ ജിയോ.കോം വെബ്സൈറ്റ് വഴിയോ പ്രൈം മെമ്പർഷിപ് നേടാമെന്നു കമ്പനി പറയുന്നു. നിങ്ങളുടെ അടുത്തുള്ള ജിയോ സ്റ്റോർ സന്ദർശിച്ചും പ്രൈം അംഗത്വമെടുക്കാം. ഈ മാസം 31നുള്ളിൽ അംഗത്വമെടുത്തിരിക്കണമെന്നാണു കമ്പനി നിർദേശിക്കുന്നത്.

ജിയോയിൽ ലഭിക്കുന്ന മറ്റു പ്ലാനുകൾ ഏതൊക്കെ?

പ്ലാനുകൾ സംബന്ധിച്ചു പ്രസിദ്ധീകരിച്ചിരിക്കുന്ന പട്ടിക ചുവടെ

reliance-jio-prime-plans_650x479_61488366682

ജിയോയുടെ ബൂസ്റ്റർ പാക്കുകൾ എന്താണ്?

പ്രതിദിന സൗജന്യ ഉപയോഗത്തിനു പരിമിതപ്പെടുത്തിയിരിക്കുന്ന ഡാറ്റ ഉപയോഗത്തിനു ശേഷവും അതിവേഗ ഡാറ്റ ആവശ്യമുണ്ടെങ്കിൽ ബൂസ്റ്റർ പാക്കുകൾ ആക്ടിവേറ്റ് ചെയ്യാം. 51 രൂപയ്ക്ക് 1ജിബിയും 91 രൂപയ്ക്ക് 2 ജിബിയും 201 രൂപയ്ക്ക് 5ജിബിയും 301 രൂപയ്ക്ക് 10 ജിബിയും ഡാറ്റ നൽകുന്ന ബൂസ്റ്റർ പ്ലാനുകളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ജിയോ പ്രൈം പ്ലാനുകൾ എന്നു മുതൽ ഉപയോഗിക്കാം?

ഏപ്രിൽ 1 മുതൽ ജിയോ പ്രൈം മെമ്പർഷിപ് പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :