E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 09:35 PM IST

Facebook
Twitter
Google Plus
Youtube

More in Business

ആദായനികുതി കുറയ്ക്കാൻ 10 ചുവടുകൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

income-tax.jpg.image.784
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മെഡിക്ലെയിം ഇല്ലെങ്കിൽ, 80 കഴിഞ്ഞവർക്ക് ചികിൽസാ ചെലവിനത്തിൽ 30,000 രൂപ വരെ ഇളവുണ്ട്. ഇക്കാര്യം ദിവാകരമേനോന്റെ ശ്രദ്ധയിൽ പെട്ടത് കഴിഞ്ഞ മാർച്ച് 31നു ശേഷമാണ്. അതു കൂടി ഉപയോഗപ്പെടുത്തിയിരുന്നെങ്കിൽ നികുതിബാധക വരുമാനം അഞ്ചു ലക്ഷത്തിൽ താഴെയാകുമായിരുന്നു. നികുതി പൂർണമായും ഒഴിവാക്കാനുള്ള അവസരമാണ് അദ്ദേഹത്തിനു നഷ്ടമായത്. ഇത്തരം സാധ്യതകൾ ഓരോ വ്യക്തിക്കു മുന്നിലും ഉണ്ടാകും, പലരും അതിൽ പലതും തിരിച്ചറിയുകയോ ഉപയോഗപ്പെടുത്തുകയോ ചെയ്യാറില്ല. ഫലമോ വലിയ തുക നികുതി അടയ്ക്കേണ്ടി വരുന്നു.

ആദായനികുതി വലിയ ഭാരമാണെന്നു ചിന്തിച്ചു ആശങ്കപ്പെട്ടിട്ടു കാര്യമില്ല. ഇനിയും നിങ്ങളുടെ മുന്നിൽ ഈ മാസം മുഴുവനും ഉണ്ട്. അതിനുള്ളിൽ ചെയ്യാവുന്ന കാര്യങ്ങളെല്ലാം ചെയ്ത് പരമാവധി ഇളവു നേടിയെടുക്കുകയാണു വേണ്ടത്. ഇതിനകം നടത്തിയ ടാക്സ് പ്ലാനിങ് പ്രാവർത്തികമാ ക്കി എന്നുറപ്പാക്കുകയാണ് ഇനി വേണ്ടത്. വിജയം എത്തിപ്പിടിക്കാനുള്ള അന്തിമഘട്ടത്തിലെ ആ പത്ത് ചുവടുകൾ ഇതാ- 1 ഈ വർഷം നിങ്ങളുടെ നികുതി ബാധ്യത എത്രയെന്ന് ഒരിക്കൽക്കൂടി കൃത്യമായി കണക്കാക്കുക. അഞ്ചു തരം വരുമാന സ്രോതസ്സുകളിൽനിന്നുമുള്ള മൊത്തം വരുമാനം കൂട്ടണം. 

2 അതിൽനിന്ന് അടിസ്ഥാന കിഴിവായ രണ്ടര ലക്ഷം രൂപ കുറയ്ക്കുക. ഇതാണ് നികുതിബാധകമായ വരുമാനം. 

3 പക്ഷേ, ഈ തുക മുഴുവൻ നിങ്ങളുടെ നികുതി ബാധകമായ വരുമാനം ആകണമെന്നില്ല. ഓരോതരം ഇളവുകളും ഉപയോഗപ്പെടുത്തി ഘട്ടം ഘട്ടമായി ഈ തുക കുറച്ചുകൊണ്ടുവരാം. അതുവഴി നികുതിഭാരവും കുറയ്ക്കാം. ഒരുപക്ഷേ നികുതി പൂർണമായും ഇല്ലാതാക്കാനും കഴിഞ്ഞെന്നു വരും.

4 ഇളവുകളിൽ ആദ്യം പരിഗണിക്കേണ്ടത് 80 സി ആണ്. ഇതിലെ മൊത്തം ഇളവ് ഒന്നര ലക്ഷമാണെന്നറിയാമല്ലോ? ഇതെല്ലാവർക്കും ഒരുപോലെ ബാധകവുമാണ്. 80 സിയിൽ നിങ്ങൾ ഇതിനകം ഉപയോഗപ്പെടുത്തിയ മൊത്തം തുക കണക്കാക്കുക. ആ തുക ഒന്നര ലക്ഷത്തിൽനിന്നു കുറയ്ക്കുക. അതായത്, ഒരു ലക്ഷം രൂപയേ നിങ്ങൾ വിനിയോഗിച്ചിട്ടുള്ളൂവെങ്കിൽ ബാക്കി അര ലക്ഷം രൂപയ്ക്കു കൂടി ഇളവു നേടാൻ അവസരം ഉണ്ട്. അതുപയോഗിക്കാനുള്ള നടപടികൾ എടുക്കണം (അൽപം ബുദ്ധിമുട്ടിയാലും പണം സംഘടിപ്പിച്ചു നിക്ഷേപിച്ചാൽ നികുതിഭാരം കുറയ്ക്കാം. ഭാവിയിലേക്കുള്ള സമ്പാദ്യമുറപ്പാക്കാം). 

5 80 സി പൂർണമായി വിനിയോഗിച്ചു എന്നുറപ്പാക്കിയാൽ നികുതിബാധകമായ വരുമാനത്തിൽനിന്ന് ഒന്നര ലക്ഷം കുറയ്ക്കാം. ഇനി ഈ തുകയായിരിക്കും നികുതിബാധകവരുമാനം. 

6 ബിസിനസ്സുകാർക്കും പ്രഫഷനലുകൾക്കും അതുമായി ബന്ധപ്പെട്ട എല്ലാവിധ ചെലവുകളും വരുമാനത്തിൽനിന്നു കുറയ്ക്കാം. ആവശ്യമായ രേഖകൾ കൈവശമുണ്ടാകണം എന്നുമാത്രം. എന്നാൽ ശമ്പള വരുമാനക്കാർക്ക് ഈ സാധ്യത ഇല്ല. 

7 അടുത്തതായി 80 സിക്കു പുറമേയുള്ള അവസരങ്ങളാണ്. ഇതിലും വിവിധ ഇനങ്ങളിലായി ഇതിനകം എത്ര രൂപയ്ക്കുള്ള കിഴിവുകൾ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നു കണക്കുകൂട്ടുക. 

8 നികുതിവിധേയമായ വരുമാനത്തിൽനിന്ന് ഇതിനകം ഉപയോഗിച്ചിട്ടുള്ള കിഴിവുകളെല്ലാം കിഴിച്ച ശേഷം എത്ര രൂപ വരും എന്നു പരിശോധിക്കുക. 

9 ഇനി ഇളവു നേടാൻ അവസരമുണ്ടോയെന്നു പരിശോധിക്കലാണ് അടുത്ത ഘട്ടം. അതിനു വിവിധ മാർഗങ്ങൾ വിലയിരുത്തി നിങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്നവ കണ്ടത്തുക. മാർച്ച് 31ന് അകം യാഥാർഥ്യമാക്കാം എന്നുറപ്പുള്ളവ മാത്രമേ പരിഗണിക്കാവൂ. ഒപ്പം അതു നേടാൻ ആവശ്യമായ പണവും സമയവും ഉറപ്പാക്കുകയും വേണം (പൊതുവേ നേടാവുന്ന പരമാവധി ഇളവുകൾ പട്ടികയായി കൊടുത്തിരിക്കുന്നു. ഇതിനു പുറമേ നിങ്ങൾക്ക് അനുയോജ്യമായ മറ്റു ചിലതു കൂടിയുണ്ടാകാം. അൽപം ഗൃഹപാഠം ചെയ്തോ നികുതി വിദഗ്ധരുടെ സഹായം വഴിയോ ഇവ കണ്ടെത്തി പ്രയോജനപ്പെടുത്തുക). 

10 അടുത്തതു നികുതി കണക്കാക്കലാണ്. ഇത്തരത്തിൽ ഇനി ഉപയോഗിക്കാമെ ന്നുറപ്പുള്ള ഇളവുകളെല്ലാം കിഴിച്ച ശേഷം എത്ര രൂപ വരുമെന്നു കണക്കാക്കുക. ആ തുകയ്ക്കായിരിക്കും നിങ്ങൾ നികുതി നൽകേണ്ടത്. 

നികുതി കണക്കാക്കാം ലഭ്യമായ എല്ലാ അവസരങ്ങളും ഉപയോഗിച്ച ശേഷമുള്ള നികുതിബാധക വരുമാനം കൃത്യമായി കണക്കാക്കുക. എന്നിട്ടു ആ തുകയ്ക്ക് സ്ലാബ് അനുസരിച്ചുള്ള നികുതി കണക്കാക്കണം. ആറു ലക്ഷം രൂപ മൊത്തവരുമാനമുള്ള വ്യക്തിയുടെനികുതി കണക്കുകൾ കാണുക. ∙ മൊത്തം വരുമാനം 6 ലക്ഷം ∙ അടിസ്ഥാന ഒഴിവ് കിഴിച്ച ശേഷം ബാക്കി 6 ലക്ഷം –2.5 ലക്ഷം= 3.5 ലക്ഷം ∙ 80 സി കിഴിവായ 1.5 ലക്ഷം കുറയ്ക്കുക 3.5 ലക്ഷം –1.5 ലക്ഷം= 2.0 ലക്ഷം ഇതോടെ നികുതിവിധേയ വരുമാനം രണ്ടു ലക്ഷം രൂപയായി. സ്ലാബ് പ്രകാരം ആദ്യത്തെ 2.5 ലക്ഷത്തിനു 10 ശതമാനമാണ് നികുതി. അതായത് നിങ്ങൾ രണ്ടു ലക്ഷത്തിനു 10 ശതമാനം (20,000 രൂപ) നികുതി നൽകിയാൽ മതി. എന്നാൽ അ‍ഞ്ചു ലക്ഷത്തിൽ കുറഞ്ഞ നികുതി വിധേയവരുമാനമുള്ളവർക്ക് 5,000 രൂപ റിബേറ്റ് ഉണ്ട്. നിങ്ങൾക്കു ബാധകമായ 20,000 രൂപയിൽ നിന്ന് 5,000 രൂപ കുറച്ചാൽ 15,000 രൂപ. 

ഇത് അടിസ്ഥാന കിഴിവും 80 സിയും മാത്രം ഉപയോഗപ്പെടുത്തിയാലുള്ള നികുതിയാണ്. ലഭ്യമായ വിവിധതരം ഇളവുകൾ ഉപയോഗിച്ചാൽ ഈ 15,000 രൂപ കൂടി ലാഭിക്കാനാകും.

80 സിയിൽ ശ്രദ്ധിക്കാൻ എല്ലാവർക്കും ബാധകമായ ഇളവാണ് 80 സി. ഇതിൽ നിരവധി വ്യത്യസ്ത അവസരങ്ങളുണ്ട്. അനുയോജ്യവും മികച്ചതും തിരഞ്ഞെടുക്കണം. നിക്ഷേപിക്കാൻ പണമില്ലെങ്കിലും ഉപയോഗിക്കാവുന്ന ചിലതുണ്ട് 80 സിയിൽ. മക്കളുടെ ട്യൂഷൻ ഫീസ്, ഭവനവായ്പയുടെ മുതലിലേക്ക് അടയ്ക്കുന്ന തുക എന്നീ ചെലവുകൾ ഇത്തരത്തിലുള്ളതാണ്. ഇവ ഉപയോഗപ്പെടുത്തിയ ശേഷം മാത്രം നിക്ഷേപത്തെക്കുറിച്ച് ചിന്തിച്ചാൽ മതി. അതുവഴി 80 സി പൂർണമായും വിനിയോഗിക്കാനും മറ്റു ഇളവുകൾക്കായി പണം നീക്കിവയ്ക്കാനും കഴിയും. പലരും 80 സിയിലെ വിവിധ തരം നിക്ഷേപങ്ങൾ മാത്രമാണ് പരിഗണിക്കുന്നത്. അതിനാൽ അതിലെ ഒന്നര ലക്ഷം പോലും മുഴുവൻ ഉപയോഗപ്പെടുത്താൻ കഴിയാതെ വരാം. 

നിക്ഷേപം തിര‍ഞ്ഞെടുക്കുമ്പോൾ കൂട്ടുപലിശയുടെ നേട്ടവും ഉയർന്ന സുരക്ഷയും ഉള്ള പിപിഎഫ്, പിഎഫ് എന്നിവ ആദ്യം പരിഗണിക്കാം. അൽപം റിസ്ക്കെടുക്കാൻ തയ്യാറുള്ളവർക്കു നല്ലത് മ്യൂച്വൽ ഫണ്ടാണ്. ഇതിൽനിന്നു കിട്ടുന്ന വരുമാനത്തിനും നികുതിയില്ല. മൂന്നു വർഷമേ ലോക് ഇൻ പീരിയഡ് ഉള്ളൂ. ഉയർന്ന നേട്ടം കിട്ടാവുന്ന മാർഗമാണ്. 

എൻപിഎസും ഓഹരിയും ന്യൂ പെൻഷൻ സ്കീമിൽ 50,000 രൂപ നിക്ഷേപിച്ചാൽ അധിക ഇളവു നേടാം. 10% സ്ലാബുകാർക്ക് ഇതുവഴി 5,000 രൂപയുടെ ലാഭം കിട്ടും. ഉയർന്ന സ്ലാബുകാർക്കു നേട്ടം അതനുസരിച്ചു കൂടും. 

രാജീവ് ഗാന്ധി ഇക്വിറ്റി സേവിങ്സ് സ്കീം 12 ലക്ഷം രൂപ വരെ വരുമാനമുള്ള, ഇതുവരെ ഓഹരിയിൽ നിക്ഷേപിച്ചിട്ടില്ലാത്തവർക്ക് കിഴിവു നേടാം. പരമാവധി 50,000 രൂപ വരെ നിക്ഷേപിക്കാം. അതു വഴി 25,000 രൂപയുടെ കിഴിവു നേടാം. ഇതു രണ്ടും 80 സിക്കു പുറമേയുള്ളവയാണ്. 

അലവൻസ് ഇളവുകൾ ശമ്പളവരുമാനക്കാർക്കു വിവിധ ഇനത്തിൽ കിട്ടുന്ന അലവൻസുകൾ നികുതിഭാരം കുറയ്ക്കാൻ മികച്ചതാണ്. നിങ്ങൾക്കു ബാധകമായ അലവൻസുകൾ കണ്ടെത്തി വിനിയോഗിക്കുക.

തട്ടിക്കിഴിക്കാം നഷ്ടം ഒരു വരുമാനസ്രോതസ്സിലുണ്ടാകുന്ന നഷ്ടം അതേ വിഭാഗത്തിലെ മറ്റേതെങ്കിലും വരുമാനത്തിൽനിന്നു തട്ടിക്കിഴിക്കാം. ഉദാഹരണത്തിന് ഒരു ബിസിനസ്സിലെ നഷ്ടം മറ്റൊന്നിലെ ലാഭത്തിൽനിന്നു കുറവു ചെയ്യാം. ദീർഘകാല മൂലധനനഷ്ടം ദീർഘകാല മൂലധനലാഭത്തിൽനിന്നു തട്ടിക്കിഴിക്കാം.

വിട്ടുപോയവ കണ്ടെത്താം വിവിധ വകുപ്പുകളിലായി ലഭിക്കാവുന്ന ഇളവുകളും ഓരോന്നിലും കിട്ടാവുന്ന പരമാവധി തുകയും മുകളിൽ പട്ടികയായി കാണിച്ചിരിക്കുന്നു. അതിൽ ഓരോന്നിലും നിങ്ങൾ ഉപയോഗപ്പെടുത്തിയ തുക രേഖപ്പെടുത്തുക. അതിനുശേഷം ബാക്കി എത്രയുണ്ടെന്നു കണക്കാക്കുക. ആ തുകയ്ക്കുകൂടി ഇളവു നേടാൻ എന്താണു മാർഗം എന്നാലോചിച്ചു കണ്ടെത്തുക. അവ മാർച്ച് 31ന് അകം ഉപയോഗപ്പെടുത്താൻ ശ്രമിക്കുക. അതു വഴി നികുതി തുകയിൽ ഇനിയും നല്ലൊരു ലാഭം ഉണ്ടാക്കാനാകും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :