E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

251 രൂപയുടെ ഫോണിന്റെ കമ്പനിക്ക് എന്തു സംഭവിച്ചെന്നറിയേണ്ടേ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

mohith-goel
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

രാജ്യത്തെ ഇളക്കി മറിച്ച് 251 രൂപയ്ക്ക് സ്മാർട്ട്ഫോണുമായി എത്തിയ റിങ്ങിങ് ബെൽസ് കമ്പനി പ്രതിസന്ധിയിൽ. വിലാസം നൽകിയും പണമടച്ചും ബുക്കുചെയ്ത് ഫോണിനായി കാത്തിരിക്കുന്നവർക്ക് അത്ര ശുഭകരമല്ല ഈ വാർത്ത. കമ്പനി എംഡി മോഹിത് ഗോയലും റിങ്ങിങ് ബെൽ ഡയറക്ടറുമായ ഭാര്യ ധർന ഗോയലും രാജിവെച്ചു. കമ്പനിയുടെ നോയിഡയിലെ ഓഫീസ് രണ്ടാഴ്ച്ചയായി പൂട്ടിക്കിടക്കുകയാണ്.

കമ്പനി പൂട്ടി എന്ന വാർത്ത പരക്കാൻ തുടങ്ങിയതോടെ വെട്ടിലായിരിക്കുന്നത് ഫീഡം 251 ന്റെ ഡീലർമാരാണ്. കുറച്ചു നാളുകളായി റിങ്ങിങ് ബെൽസിന്റെ വിവരമൊന്നുമില്ലെന്നും പണം കൊടുത്ത തങ്ങൾ പറ്റിക്കപ്പെട്ടുവെന്നുമാണ് അവർ പറയുന്നത്. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമെന്ന വിശദീകരണത്തോടെയാണ് ഇവർ 251 രൂപയ്ക്ക് ഫോൺ വിൽക്കുമെന്ന് പ്രഖ്യാപിച്ചത്. 251 രൂപക്ക് ഫോൺ വിൽക്കുമ്പോൾ തങ്ങൾക്ക് 35 രൂപയ്ക്കടുത്ത് ലാഭം കിട്ടുമെന്ന് പറഞ്ഞ് കമ്പനി അധികൃതർ വീണ്ടും രാജ്യത്തെ ജനങ്ങളെ ഞെട്ടിച്ചു.

എന്നാൽ നോയിഡയിലെ ഫേസ് 3 പൊലീസ് സ്റ്റേഷനിൽ റിങ്ങിങ് ബെൽസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഐപിസി സെക്ഷൻ 420, ഐടി ആക്റ്റിലെ 66 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സെക്ഷൻ 420 പ്രകാരമുള്ള ക്രിമിനൽ നടപടി സാമ്പത്തിക തട്ടിപ്പ് നടത്തിയതിനാണ്. ഫോൺ വിൽപ്പനയുടെ പേരിൽ ലക്ഷക്കണക്കിനാളുകളുടെ വിവരങ്ങൾ ശേഖരിച്ചതിനൊപ്പം ഈ വിവരങ്ങൾ മറിച്ചു വിൽക്കാനും റിങ്ങിങ് ബെൽസ് ശ്രമിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ഈ ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ ഫ്രീഡം 251 രാജ്യത്തിനാകെ മാനക്കേടായി മാറും.

ഫ്രീഡം 251 പ്രഖ്യാപിത ഫീച്ചറുകൾ

ലോകത്ത് ഒരു കമ്പനിയും മുന്നോട്ടുവയ്ക്കാത്ത ഓഫറുകളാണ് ഫ്രീഡം 251 സ്മാർട്ട്ഫോൺ മുന്നോട്ടുവയ്ക്കുന്നത്. തുച്ഛമായ വിലയാണെങ്കിലും സെറ്റിന്റെ ഫീച്ചറുകളും അത്ര മോശമല്ല. 1 ജിബി റാമിൽ പ്രവർത്തിക്കുന്ന ഹാൻഡ്സെറ്റിൽ 8 ജിബി ഇന്റേണൽ സ്റ്റോറെജ് ശേഷിയാണുള്ളത്. ഇത് 32 ജിബി വരെ ഉയർത്താനും കഴിയും.

3.2 മെഗാപിക്സൽ പിൻക്യാമറ, 0.3 മെഗാപിക്സൽ മുൻക്യാമറ എല്ലാം അദ്ഭുതം തന്നെ. ശരാശരി ബാറ്ററി ശേഷിയുമുണ്ട്, 1450 എംഎഎച്ച് ബാറ്ററി ലൈഫ്. ഫ്രീഡം251 ഡോട്ട് കോം വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വില 251 രൂപയാണ്. 4" (10.2 സെന്റിമീറ്റർ) ക്യുഎച്ച്ഡി ഐപിഎസ് ഡിസ്പ്ലെയുള്ള ഹാൻഡ്സെറ്റിൽ ചിത്രങ്ങൾ, വിഡിയോ, ഗെയിംസ് എന്നിവയ്ക്ക് പ്രത്യേകം ഫീച്ചറുകളുണ്ട്. 3ജി സപ്പോർട്ട് ചെയ്യും. 1.3 ജിഗാഹെഡ്സ് ക്വാഡ്കോർ പ്രോസസർ തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ശക്തി.

ആൻഡ്രോയ്ഡ് ലോലിപോപ്പ് 5.1ൽ ഒഎസിൽ പ്രവർത്തിക്കുന്ന ഫ്രീഡം 251 നു ഒരു വർഷം വാറന്റിയും നൽകുന്നു. ഇന്ത്യയിൽ 650ൽ കൂടുതൽ സർവീസ് സെന്ററുകളുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.
 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :