E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 01:01 PM IST

Facebook
Twitter
Google Plus
Youtube

More in Business

നോക്കിയയെ ആരും മറന്നിട്ടില്ല, 24 മണിക്കൂറിനിടെ ബുക്കിങ് രണ്ടര ലക്ഷം!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

nokia
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഒരുകാലത്ത് സ്മാർട്ട്ഫോൺ വിപണിയിലെ തരംഗമായിരുന്ന നോക്കിയ വീണ്ടും തിരിച്ചെത്തിയപ്പോൾ മികച്ച സ്വീകരണം. വൻ പ്രതീക്ഷകളുമായി തിരിച്ചെത്തിയ നോക്കിയക്ക് ചൈനീസ് വിപണിയിൽ നിന്നു ആദ്യ ദിവസം തന്നെ വൻ ജനപ്രതിയാണ് ലഭിച്ചത്. ബുക്കിങ് തുടങ്ങി ആദ്യ 24 മണിക്കൂറിൽ രണ്ടര ലക്ഷം പേരാണ് നോക്കിയ 6 വാങ്ങാൻ താൽപര്യപ്പെട്ട് എത്തിയത്.

ജെഡി ഡോട്ട് കോം വഴിയാണ് നോക്കിയ 6ന്റെ ബുക്കിങ് നടക്കുന്നത്. വിവിധ കമ്പനികളുടെ നിരവധി സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തിയിട്ടും നോക്കിയ ബ്രാൻഡിലുള്ള വിശ്വാസം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഫിന്നിഷ് കമ്പനി എച്ച്എംഡി ഗ്ലോബൽ ചൈനയിലാണ് ആദ്യ നോക്കിയ ആൻഡ്രോ‍യ്ഡ് ഫോൺ അവതരിപ്പിച്ചത്. ചൈനീസ് വില 1699 യുവാനാണ്, (246 ഡോളർ, ഏകദേശം 16760 രൂപ).

നോക്കിയ 6 എന്ന് പേരിട്ടിരിക്കുന്ന ഗൂഗിളിന്റെ ആൻഡ്രോയ്ഡ് ഒഎസിലുള്ള ഫോൺ നിർമിച്ചിരിക്കുന്നത് ഫോക്സ്കോൺ ആണ്. ഏറ്റവും കൂടുതൽ മൊബൈൽ ഉപയോക്താക്കളുള്ള ചൈനയിൽ തന്നെ ആദ്യ പരീക്ഷണം നടത്താനാണ് എച്ച്എംഡി തീരുമാനിച്ചത്. ഉപഭോക്താക്കളുടെ പ്രതികരണങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും നോക്കിയയുടെ അടുത്ത നീക്കങ്ങളെന്നും സൂചനയുണ്ട്. ലോകത്തിലെ ഒന്നാം നമ്പർ സ്മാർട്ട്ഫോൺ ബ്രാൻഡായിരുന്ന നോക്കിയ ആൻഡ്രോയ്ഡ് ഒഎസ് ഹാൻഡ്സെറ്റുകൾ വ്യാപകമായതോടെയാണ് താഴോട്ടുപോയത്.

അലുമിനിയം മെറ്റൽ ബോഡി, 2.5ഡി ഗൊറില്ല ഗ്ലാസ്, ഫിംഗർ പ്രിന്റ് സ്കാനർ, ഹോം ബട്ടൺ, ബാക്ക്‌ലൈറ്റ് സംവിധാനമുള്ള കീപാഡ്, വലതു ഭാഗത്ത് പവർ ബട്ടൺ, ശബ്ദ നിയന്ത്രണ ബട്ടൺ, സിം കാർഡ് സ്ലോട്ട് ഇടതു ഭാഗത്താണ്. മൈക്രോ യുഎസ്ബി 2.0 പോർട്ട്, യുഎസ്ബി ഒടിജി എന്നിവ പ്രധാന ഫീച്ചറുകളാണ്.

5.5 ഇഞ്ച് ഡിസ്പ്ലെ, ക്വാല്‍കം സ്നാപ്ഡ്രാഗൻ 430 പ്രോസസർ, 4ജിബി റാം, 64 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 128 ജിബി വരെ സ്റ്റോറേജ് ഉയർത്താം. ഇരട്ട ആംബ്ലിഫയറുള്ള ഓഡിയോ സിസ്റ്റത്തിൽ ഡോൾബി അറ്റ്മോസ് ടെക്നോളജിയുമുണ്ട്.

പ്രധാന ക്യാമറ 16 മെഗാപിക്സലാണ് ( f/2.0 അപേച്ചർ, ഇരട്ട എൽഇഡി ഫ്ലാഷ്), എട്ടു മെഗാപിക്സൽ സെൽഫി ക്യാമറ, 3000 എംഎഎച്ച് ആണ് ബാറ്ററി ശേഷി. ആൻഡ്രോയ്ഡിന്റെ ഏറ്റവും പുതിയ ഒഎസ് പതിപ്പ് നൂഗട്ടിലാണ് നോക്കിയ 6 പ്രവർത്തിക്കുന്നത്. 4ജി സപ്പോർട്ട് ചെയ്യുന്ന നോക്കിയ 6ൽ മിക്ക കണക്ടിവിറ്റി സംവിധാനങ്ങളും ഉണ്ട്.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :