നോക്കിയ 6 അവതരിപ്പിച്ചതിനു തൊട്ടുപിന്നാലെ അടുത്ത മോഡൽ ഹാൻഡ്സെറ്റുകളുടെ വിവരങ്ങളും വിവിധ ടെക് വെബ്സൈറ്റുകൾ പുറത്തുവിട്ടു. നോക്കിയ 6 ഫീച്ചറുകളിൽ നിന്നു ഏറെ മാറ്റങ്ങളുമായി ഇറങ്ങുന്ന ഹാൻഡ്സെറ്റിന്റെ പേര് നോക്കിയ 8 എന്നാണ്.
നോക്കിയയുടെ ഫ്ലാഗ്ഷിപ് ക്യാമറ ഫോണാണ് നോക്കിയ 8. ക്വാൽകം സ്നാപ്ഡ്രാഗൻ 835 ചിപ്സെറ്റ്, 6ജിബി റാം, 64 ജിബി, മൈക്രോഎസ്ഡി കാർഡ് ഉപയോഗിച്ച് 128 ജിബി വരെ ഉയർത്താം. അതേസമയം, നോക്കിയ 8 ന്റെ രണ്ടാം വേരിയന്റിൽ 821 ക്വാല്‍കം സ്നാപ്ഡ്രാഗൻ 821 4ജിബി റാം ആണുള്ളത്.
നോക്കിയ 8 ന്റെ രണ്ടു വേരിയന്റ് ഹാൻഡ്സെറ്റുകളിലും 24 മെഗാപിക്സൽ റിയർ ക്യാമറ, 12 മെഗാപിക്സൽ സെൽഫി ക്യാമറ, ഇരട്ട ഫ്രണ്ട് സ്പീക്കർ ഫീച്ചറുകൾ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ മുന്നില്‍ ബട്ടണുകളൊന്നും ഇല്ല. യുനിബോഡി മെറ്റൽ ഡിസൈനിലാകും നോക്കിയ 8 എത്തുക. അതേസമയം, ഈ ഹാൻഡ്സെറ്റിനു എന്തു വിലവരുമെന്നത് സംബന്ധിച്ച് വ്യക്തതയില്ല.
അതേസമയം, നോക്കിയ 6 ന്റെ ബുക്കിങ് ഇതിനകം തന്നെ 250,000 കടന്നു. നോക്കിയ ബ്രാൻഡ് ഇഷ്ടപ്പെടുന്ന നിരവധി ഉപഭോക്താക്കൾ ഇപ്പോഴും ഉണ്ടെന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കുന്നത്. പുതിയ നോക്കിയ ഹാൻഡ്സെറ്റുകളുടെ ഔദ്യോഗിക റിപ്പോർട്ട് വരുന്നത് ഫെബ്രവരി 26നാണ്.