രാജ്യത്തെ ടെലികോം വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു തുടക്കമിടുകയാണ് റിലയൻസ് ജിയോ. ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്ന സൗജന്യ ഓഫറുകൾ തീരുന്ന മുറയ്ക്ക് വമ്പൻ പദ്ധതികൾ അവതരിപ്പിക്കാനിരിക്കുകയാണു കമ്പനി. 1500 രൂപയിൽ താഴെ വിലയിൽ 4ജി ഉപയോഗിക്കാൻ കഴിയുന്ന സ്മാർട്ട് ഫോണുകൾ ജിയോ ഉപയോക്താക്കൾക്കായി പുറത്തിറക്കുമെന്നാണു റിപ്പോർട്ട്.
വരുന്ന മൂന്നു മാസത്തിനകം ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. ഇത്ര കുറഞ്ഞ വിലയിൽ 4ജി സൗകര്യത്തോടെ സ്മാർട്ട്ഫോൺ വിപണിയിലെത്തിയാൽ അതു രാജ്യത്തെ മൊബൈൽഫോൺ വിപണിയേയും കീഴ്മേൽ മറിക്കും.
മുന്നിലും പിന്നിലും ക്യാമറയുള്ളതും ജിയോ ചാറ്റ്, ലൈവ് ടിവി അടക്കമുള്ള സേവനങ്ങൾ ലഭിക്കുന്നതുമാകും പുതിയ ഫോണുകൾ. ജിയോ മണി അടക്കമുള്ള വാലറ്റുകളു ഉപയോഗിക്കാനാകും. ഇതിൽനിന്നു പരിധിയില്ലാതെ സൗജന്യ കോളുകളും വിളിക്കാവുന്ന ഓഫറും പ്രഖ്യാപിച്ചേക്കുമെന്നാണു റിപ്പോർട്ടുകൾ.
നിലവിലുള്ള ഹാപ്പി ന്യൂ ഇയർ ഓഫർ അവസാനിക്കുന്നതോടെ ആകർഷകമായ താരിഫ് നിരക്കുകളും ജിയോ പുറത്തിറക്കും.