E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

ജിയോ പ്ലാനുകളും നമ്മുടെ മൊബൈൽ ബില്ലും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

jio.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കഴിഞ്ഞ സെപ്റ്റംബർ മുതൽ ഈ മാസം 31 വരെ ഇന്ത്യക്കാരെ സൗജന്യ മൊബൈൽ ഇന്റർനെറ്റിൽ(ഡേറ്റ) ആറാടിക്കുന്നത് വെറുതെയാവില്ലെന്നു റിലയൻസ് ജിയോയ്ക്കു വ്യക്തമായറിയാം; ഏപ്രിൽ ഒന്നു മുതൽ പണം ഈടാക്കിത്തുടങ്ങുമ്പോൾ, പ്രതിമാസം 500 രൂപയെങ്കിലും നൽകാൻ ഓരോ ഉപയോക്താവും തയാറാകുന്ന തരത്തിലാണ് ആകർഷകമായ പാക്കേജുകൾ.

ഇപ്പോഴത്തെ നിലയിൽ, പ്രതിദിനം 1ജിബി ഡേറ്റ, കോൾ–എസ്എംഎസ് സൗജന്യം എന്നിങ്ങനെ കിട്ടണമെങ്കിൽ 99 രൂപ ഒറ്റത്തവണ ജിയോ പ്രൈം അംഗത്വഫീസും പിന്നീട് പ്രതിമാസം 303 രൂപയും നൽകണമെന്ന പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ, പ്രൈം അംഗത്വമെടുക്കുന്നവർക്കായി അതിനെക്കാൾ ആകർഷകമായ കൂടുതൽ ഓഫറുകൾ കമ്പനി അവതരിപ്പിച്ചു.

മാസം(28 ദിവസം) 499 രൂപയുടെ പാക്കേജിൽ പ്രതിദിനം രണ്ട് ജിബി ഡേറ്റയാണു സൗജന്യം. 303 രൂപയുടെ പാക്കേജിന്റെ ഇരട്ടി നേട്ടം കിട്ടാൻ 196 രൂപയേ കൂടുതലുള്ളൂ. രണ്ടുമാസത്തേക്ക് (60 ദിവസം) 999 രൂപ നൽകേണ്ടുന്ന പാക്കേജ് ഇതിലും ആകർഷകമാണ്. 60 ജിബി കിട്ടും. ഇതിനു ദിവസം 2 ജിബി എന്ന പരിധിയില്ല. രണ്ടു മാസത്തിനുള്ളിൽ സൗകര്യം പോലെ ഉപയോഗിക്കാം. 303 രൂപയുടെ പായ്ക്കിൽ ദിവസം 1ജിബി, 499ന്റേതിൽ ദിവസം 2ജിബി എന്നു പരിധിയുണ്ട്.

303ന്റെ പ്ലാൻ എടുക്കാനൊരുങ്ങുന്നവർ 499ലേക്കും രണ്ടുമാസത്തേക്ക് 999ന്റെ പ്ലാൻ അല്ലേ അതിലും മെച്ചം എന്നും സ്വാഭാവികമായും ചിന്തിക്കും. 90 ദിവസത്തേക്ക് 1999 രൂപ (125 ജിബി), 180 ദിവസത്തേക്ക് 4999 രൂപ (350 ജിബി), 360 ദിവസത്തേക്ക് 9999 രൂപ (750 ജിബി) എന്നീ പദ്ധതികളിലും പ്രതിദിന പരിധിയില്ല. ഈ മെംബർഷിപ് പ്ലാനുകളിലൊക്കെ മൈ ജിയോ ന്യൂസ്– എന്റർടെയ്ൻമെന്റ് ആപ്പുകൾ, വരിസംഖ്യയില്ലാതെ സൗജന്യമായി കിട്ടും.

നിലവിൽ ജിയോ ഒഴികെയുള്ള ടെലികോം കമ്പനികൾക്ക് പ്രതിമാസം ഒരു വരിക്കാരനിൽ/വരിക്കാരിയിൽ നിന്നുള്ള ശരാശരി വരുമാനം 170–180 രൂപയാണെന്നോർക്കണം. ഈ ശരാശരിയുടെ ഇരട്ടിക്കും മുകളിലേക്കെത്തും ജിയോയുടെ വരുമാനം. ജിയോയുടെ ഏറ്റവും കുറഞ്ഞ പ്ലാൻ 149 രൂപയുടേതാണ്.

28 ദിവസം പ്രാബല്യമുണ്ടെങ്കിലും വെറും 2 ജിബി ഡേറ്റയും 100 എസ്എംഎസുമേ കിട്ടൂ. അതിന്റെ ഏകദേശം ഇരട്ടി (303 രൂപ പ്ലാൻ) കൊടുത്താൽ 28 ജിബി ഡേറ്റയാണു കിട്ടുക. സ്വാഭാവികമായും, വേഗമേറിയ ഇന്റർനെറ്റ് കിട്ടാൻ 4ജി ഹാൻഡ്സെറ്റും വാങ്ങി തയാറെടുത്തിരിക്കുന്ന ഡൗൺലോഡ് പ്രേമികൾ 149ന്റെ പ്ലാനിലേക്കു തിരിഞ്ഞുനോക്കാൻ സാധ്യത കുറവ്.

303 മുതൽ മുകളിലേക്കുള്ള പ്ലാനുകൾ കൂടുതൽ ആകർഷകമാക്കാനുള്ള പദ്ധതിയും കഴിഞ്ഞ ദിവസം ജിയോ പ്രഖ്യാപിച്ചു. ഏപ്രിൽ ഒന്നുവരെ കാത്തിരിക്കാതെ, ഈ മാസം തന്നെ ആ തുകകൾക്കു റീചാർജ് ചെയ്താൽ സൗജന്യ ഡേറ്റ അധികമായി കിട്ടും.

ഈ മാസം 303 രൂപ ഒരു തവണ റീചാർജ് ചെയ്താൽ 201 രൂപ മൂല്യമുള്ള 5 ജിബി ഡേറ്റ ഏപ്രിലിലേക്കു കിട്ടും. ഏപ്രിലിൽ ഏതെങ്കിലും ദിവസം പ്രതിദിന പരിധിയായ 1ജിബി ഡേറ്റ കഴിഞ്ഞാൽ ഈ 5ജിബിയിൽനിന്നുള്ള ഡേറ്റ ഉപയോഗിക്കാം. ഈ മാസം എത്ര തവണ വേണമെങ്കിലും 303 രൂപ റീചാർജ് നടത്താം. അതിനെല്ലാം 5ജിബി വീതം അധിക ഡേറ്റ തുടർന്നുള്ള ഓരോ മാസങ്ങളിലായി ലഭിക്കും.

ഈ മാസം 12 തവണ 303 രൂപ റീചാർജ് ചെയ്താൽ ഏപ്രിൽ മുതലുള്ള ഒരു വർഷത്തേക്ക് പ്രതിമാസം 5 ജിബി അധികമായി കിട്ടുമെന്നർഥം. 499 രൂപയുടെയോ അതിനുമുകളിലോ ഉള്ള പ്ലാനാണ് ഈ രീതിയിൽ റീചാർജ് ചെയ്യുന്നതെങ്കിൽ പ്രതിമാസം അധികമായി കിട്ടുന്നത് 301 രൂപ മൂല്യമുള്ള 10 ജിബി ഡേറ്റയാണ്.

വരിക്കാരുടെ എണ്ണം മറ്റു പ്രമുഖ കമ്പനികളുടേതിനെക്കാൾ കുറവാണെങ്കിലും ഓരോ ആളിൽനിന്നും കിട്ടുന്ന വരുമാനം മറ്റു കമ്പനികളുടേതിനെക്കാൾ കൂടുതലാക്കാൻ ജിയോയുടെ പ്ലാനുകൾക്കു കഴിയും എന്നാണു റിലയൻസിന്റെ വിലയിരുത്തൽ.

ഏതാണ്ട് അഞ്ചു വർഷംകൊണ്ട് വിപണിയുടെ മൊത്തം വരുമാനത്തിന്റെ പകുതി തങ്ങൾക്കു നേടാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഫോണിലൂടെയുള്ള ഇന്റർനെറ്റ് ഉപയോഗം കുതിച്ചുയരുംവിധം ആളുകളുടെ രീതി മാറ്റിമറിക്കാൻ ജിയോയ്ക്കു കഴിയുമെങ്കിൽ മറ്റു ടെലികോം കമ്പനികളും ആ വഴിതന്നെ പിന്തുടരും. 500 രൂപയ്ക്കുതാഴെയുള്ള പ്രതിമാസ മൊബൈൽ ബിൽ സ്വപ്നങ്ങളിൽ മാത്രമാകും, വൈകാതെ.
 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :