ഗ്യാലക്സി നോട്ട് 7 സീരിസിലെ ഫോണുകള്‍ പൊട്ടിത്തെറിച്ചതിനു പിന്നിലെ കാരണം നിര്‍മാണത്തകരാറുള്ള ബാറ്ററികളാണെന്ന് സാംസങ് സ്വയം സമ്മതിച്ചു. കമ്പനി നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമായെന്ന് സാംസങ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഫ്ലാഗ്ഷിപ്പ് മോഡല്‍ കൂടിയായിരുന്ന നോട്ട് 7 സീരീസിന്റെ നിര്‍മാണത്തകരാര്‍, സാംസങിന്റെ വിശ്വാസ്യതയിലും ലാഭത്തിലും വന്‍ ഇടിവുണ്ടാക്കി. കേടായവയ്ക്കു പകരം നല്കിയ ഫോണുകള്‍ക്കു കൂടി തീപിടിച്ചതോടെ കമ്പനി നോട്ട് 7 ഫോണുകള്‍ പൂര്‍ണമായി വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. 25 ലക്ഷം ഫോണുകളാണ് സാംസങ് തിരിച്ചുവിളിച്ചത്. ഫോണിന്റെ നിര്‍മാണത്തകരാര്‍ കണ്ടുപിടിക്കാനായി 700 ജീവനക്കാരെയാണ് സാംസങ് നിയോഗിച്ചത്. ഇവര്‍ മുപ്പതിനായിരം ബാറ്ററികളിലും രണ്ടുലക്ഷം ഫോണുകളിലും പരീക്ഷണം നടത്തി. തുടര്‍ന്നാണ് പ്രശ്നങ്ങള്‍ക്കു കാരണം ബാറ്ററി തന്നയാണെന്ന് കമ്പനി സ്ഥിരീകരിച്ചത്. ഇത്തരം തകരാറുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ കരുതലുമെടുത്തിട്ടുണ്ടെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
More in Business
-
ബിസിനസ് സൗഹൃദ രാജ്യങ്ങളിൽ ഇന്ത്യ ആദ്യ അമ്പതിലെത്തും: നീതി ആയോഗ് സിഇഒ
-
മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കല്‍: സുപ്രീംകോടതി വിശദീകരണം തേടി
-
'ജ്യേഷ്ഠന്റെ ജിയോ സൂപ്പർ ഹിറ്റ്; അനുജന്റെ കടം 43,386 കോടി'
-
ജിഎസ്ടി സോഫ്റ്റ്വെയറിലെ അപാകത: വ്യാപാരികൾക്ക് നല്‍കേണ്ടി വരുന്നത് വന്‍ പിഴ
-
ക്രിസ്റ്റി എന്ന ബെസ്റ്റ് സെല്ലർ
-
അഞ്ച് വര്‍ഷം കൊണ്ട് ഒാണ്‍ലൈന്‍ വില്‍പ്പനയിലൂടെ നേടിയത് ആയിരം കോടി
-
ഓൺലൈൻ ട്യൂഷൻ ട്രെൻഡിലേക്ക് കൊച്ചിയും
-
ചാർജിങ്ങിനിടെ ജിയോ ഫോൺ പൊട്ടിത്തെറിച്ചു, മനഃപൂർവ്വം നശിപ്പിച്ചതെന്ന് കമ്പനി
-
ഇരുചക്രവാഹനത്തിലെ പിൻസീറ്റ് യാത്ര നിരോധിക്കാനൊരുങ്ങി കർണ്ണാടക
-
വരും, ഇലക്ട്രിക് വാഹന വിപ്ലവം
-
പട്ടയഭൂമി വിൽക്കുന്നതിനോ പണയപ്പെടുത്തുന്നതിനോ ഇനി തടസ്സമില്ല
-
നോട്ടുനിരോധനത്തിൽ തീരില്ല, പ്രധാന ‘സാമ്പത്തിക തീരുമാനങ്ങള്‍’ ഇനിയുമെന്നു മോദി
-
52,000 കോടി രൂപയുടെ 'കൊലയാളി' ഡ്രോണുകൾ അമേരിക്ക ഇന്ത്യയ്ക്ക് നൽകിയേക്കും
-
വ്യക്തികൾ സ്വർണം വിറ്റാലും ലാഭത്തിനു നികുതി നൽകണം
-
സോളർ പാർക്ക് ഉപേക്ഷിച്ചു; 70 കോടിയുടെ സബ്സ്റ്റേഷൻ പാഴായി, 900 കോടി കേന്ദ്രസഹായവും നഷ്ടം
-
അറ്റ്ലാന്റിക് ആഴക്കടലിൽ കാറ്റാടിപ്പാടം, ഭൂമിക്ക് വേണ്ട മൊത്തം ഊര്‍ജ്ജം തരും
-
വാട്സാപ്പിലെ ‘ഗ്രൂപ്പ് അഡ്മിനാണ്’ ഇനി താരം, അധികാരം കൂടും
-
ശമ്പളക്കാരല്ലാത്തവർക്കു വായ്പ; വ്യത്യസ്തമായ സമീപനം!
-
നോക്കിയയുടെ അതിവേഗ ഫോൺ പുറത്തിറങ്ങി, 6GB റാം, കിടിലൻ ഫീച്ചറുകൾ
-
മുഹൂര്‍ത്തവ്യാപാരം
related stories
Advertisement
Tags:
Mobile Phones