E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 12:36 AM IST

Facebook
Twitter
Google Plus
Youtube

More in Business

ഫെയ്സ്ബുക്കിൽ ജോലിക്ക് ആളെ എടുക്കുന്നു, ഒരു രഹസ്യപദ്ധതി നടപ്പാക്കാൻ!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

facebook
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇത്രയും കാലം 'What's on your mind? ' എന്ന് നമ്മളോട് ചോദിക്കുമായിരുന്നു ഫെയ്സ്ബുക്ക്. ഇനി നമ്മുടെ മനസ്സില്‍ എന്താണെന്ന് ഇങ്ങോട്ട് പറഞ്ഞുതരും! ഇതിനുള്ള 'ബ്രെയിൻ കംപ്യൂട്ടർ ഇന്റർഫെയ്സ്'ന്റെ പണിപ്പുരയിലാണ് ഫെയ്സ്ബുക്ക്. പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കൂടുതല്‍ നിലവാരമുള്ള ന്യൂറോസയൻസ്, ഇലക്ട്രിക്കൽ എൻജിനീയറിങ് എന്നിവ പരമാവധി ഉപയോഗപ്പെടുത്താനായി ഒരു രഹസ്യ ടീമിനെ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമത്തിലാണ് ഫെയ്സ്ബുക്ക്. ബിൽഡിങ് 8 എന്ന് പേരിട്ടിരിക്കുന്ന ഈ ടീമിലേയ്ക്ക് പരിചയസമ്പന്നരായ വിദഗ്ധരെ ആവശ്യപ്പെട്ടു ഫെയ്സ്ബുക്ക് പരസ്യം ചെയ്തിട്ടുണ്ട്.

ഫെയ്സ്ബുക്കിന്റെ ഭാവിയില്‍ ഏറ്റവും നിര്‍ണായകമായേക്കാവുന്ന വഴിത്തിരിവായിരിക്കും ഈ പദ്ധതി. തങ്ങളുടെ ടീമിലേയ്ക്ക് ഏറ്റവും മികച്ച ഒരു ബ്രെയിൻ കംപ്യൂട്ടർ ഇന്റർഫെയ്സ് എൻജിനീയറിനെയാണ് പ്രധാനമായി വേണ്ടത്. കംപ്യൂട്ടറുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സങ്കേതങ്ങളും ഉപയോഗിച്ച് ഇനി ന്യൂറോഇമേജിങ്, ഇലക്ട്രോസൈക്കോളജിക്കൽ ഡേറ്റയിലായിലായിരിക്കും കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുക.

ടെലിപ്പതി വരുംകാലത്ത് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ ചാറ്റില്‍ പ്രധാന ഘടകമായി മാറിയേക്കാമെന്ന് ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് നേരത്തെ അഭിപ്രായപ്പെടുന്നു. ഇങ്ങനെയൊരു ടെക്‌നോളജി വികസിപ്പിച്ചെടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒരു വേദിയില്‍ വച്ച് വ്യക്തികളുടെ മനസ്സ് വായിച്ചെടുക്കാനും അത് പങ്കുവയ്ക്കാനും എങ്ങനെ സാധിക്കുമെന്നതിനെക്കുറിച്ച് സക്കർബർഗ് സംസാരിക്കുകയുണ്ടായി.

ബിൽഡിങ് 8 ടീമിലെ മറ്റു ചുമതലകള്‍ എന്തൊക്കെയാണെന്ന് കൃത്യമായി തീരുമാനിച്ചിട്ടില്ല. ഭാവി ആശയവിനിമയത്തിനും കംപ്യൂട്ടിങിനും വേണ്ട ഒരു പ്ലാറ്റ്‌ഫോം ഉണ്ടാക്കിയെടുക്കാനുള്ള ശ്രമത്തിനു വേണ്ടിയുള്ളതായിരിക്കും ഈ തൊഴിലവസരങ്ങളെല്ലാം. കംപ്യൂട്ടറുകളോട് സംവദിക്കാന്‍ ' സ്പീച്ച്, ഓഡിയോ സിഗ്നൽ പ്രോസസിങ് അൽഗോരിതത്തിൽ പരിചയമുള്ള കൂടുതൽ വിദഗ്ധരെ എടുക്കുന്നുണ്ട്.

സ്പര്‍ശതലത്തിലുള്ള പ്രതികരണങ്ങളെക്കുറിച്ച് പഠിക്കാനായി ഒരു ഹാപ്ടിക്സ് വിദഗ്ധനെയും ബിൽഡിങ് 8 ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. ഇപ്പോള്‍ എല്ലാ ജോലികളും താല്‍ക്കാലികമെന്നാണു കമ്പനി ഈ പരസ്യത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ളത്. രണ്ടു വര്‍ഷത്തെ കരാര്‍ ആണ് കമ്പനി ആവശ്യപ്പെടുന്നത്. എന്നിരുന്നാലും ഇത്ര വലിയൊരു പ്രോജക്റ്റ് രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ ആവുമോ എന്നുള്ള കാര്യം സംശയമാണ്.
 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :