രാജ്യത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് നീതി ആയോഗ് സി.ഇ.ഒ. അമിതാഭ് കാന്ത്. കേരളം ഈ ദിശയില്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്ന് അമിതാഭ് കാന്ത് ഡല്‍ഹിയില്‍ മനോരമന്യൂസിനോട് പറഞ്ഞു. കറന്‍സിയുടെ അളവ് കൂടി നില്‍ക്കുന്നിടത്തോളം കള്ളപ്പണം തടയാന്‍ പ്രയാസമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നോട്ട് അസാധുവാക്കലിന്റെ ഫലത്തെക്കുറിച്ച് വ്യക്തമായ വിശദീകരണം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇനിയും സന്നദ്ധമായിട്ടില്ല. ഈ സാഹചര്യത്തില്‍ പരസ്യപ്രതികരണത്തിന് നീതി ആയോഗും തയാറല്ല. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കള്ളപ്പണം തടയുക പ്രയാസമാണെന്ന് സിഇഒ അമിതാഭ് കാന്ത് പറയുന്നു. ഇടപാടുകള്‍ പൂര്‍ണമായി ഡിജിറ്റല്‍ ആക്കുകയാണ് ഇതിനുള്ള വഴി. ബോധവല്‍കരണം ഉള്‍പ്പെടെയുള്ള നടപടികളിലൂടെ ഇത് ഉടന്‍ യാഥാര്‍ഥ്യമാക്കും.
ഡിജിറ്റല്‍ സമ്പദ്ഘടനയുടെ രൂപീകരണത്തില്‍ കേരളത്തിന് മാതൃകയാകാന്‍ കഴിയും. സംസ്ഥാന സര്‍ക്കാര്‍ ഇതിനായി കൂടുതല്‍ പദ്ധതികള്‍ ആവിഷ്കരിക്കണം. അട്ടപ്പാടി, ഇടമലക്കുടി ആദിവാസിമേഖലകളിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സംസ്ഥാനസര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും ആവശ്യത്തിന് ഫണ്ട് വിനിയോഗിക്കണമെന്നും നീതി ആയോഗ് അധ്യക്ഷന്‍ ആവവശ്യപ്പെട്ടു.