E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday February 28 2021 03:47 AM IST

Facebook
Twitter
Google Plus
Youtube

More in Business

സഹകരണ ബാങ്ക് വായ്‌പയുടെ പലിശ എഴുതിത്തള്ളുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

2000-rupee-note
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സഹകരണ ബാങ്കുകളിൽ നിന്നു ഹ്രസ്വകാല വായ്പയെടുത്ത കർഷകരുടെ 2016 നവംബർ, ഡിസംബർ മാസങ്ങളിലെ പലിശ ഇനത്തിൽ 660.50 കോടി രൂപ എഴുതിത്തള്ളാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. നോട്ട് അസാധുവാക്കൽ നടപടിയെ തുടർന്നു കർഷകർ അനുഭവിച്ച ബുദ്ധിമുട്ടു കണക്കിലെടുത്താണു തീരുമാനം. ഇതിനു പുറമേ സഹകരണ ബാങ്കുകൾക്കു വായ്പ നൽകാൻ 20,000 കോടി രൂപ കടമെടുക്കുന്നതിനുള്ള ചെലവുകൾക്കായി നബാർഡിനു 400 കോടി രൂപ നൽകാനും തീരുമാനിച്ചു.

നോട്ട് അസാധുവാക്കലിന്റെ പ്രത്യാഘാതങ്ങളിൽ ആശ്വാസം പകരാനായി 1060.50 കോടി രൂപയാണു കേന്ദ്രമന്ത്രിസഭ അനുവദിച്ചത്. കൃത്യമായി തിരിച്ചടയ്ക്കുന്ന ഹ്രസ്വകാല കാർഷിക വായ്പകൾക്കു പലിശ ഇളവു നൽകാനായി അനുവദിച്ച 15,000 കോടി രൂപ ചെലവിട്ടു കഴിഞ്ഞു. പൊതുമേഖലാ, ഗ്രാമീണ, സഹകരണ ബാങ്കുകൾ മുഖേനയാണു പലിശയിളവ്.

മൂന്നുലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് ഏഴു ശതമാനം പലിശയാണ് ഈടാക്കുന്നത്. കൃത്യമായി തിരിച്ചടയ്ക്കുന്ന കർഷകർക്കു മൂന്നു ശതമാനം പലിശ ഇളവു ലഭിക്കും. സഹകരണ ബാങ്കുകൾക്കു നാലര ശതമാനം പലിശനിരക്കിൽ വായ്പ അനുവദിക്കാനായി 20,000 കോടി രൂപ കടമെടുക്കാനുള്ള തീരുമാനത്തിനും കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.

നബാർഡിനുള്ള കേന്ദ്ര ധനസഹായമായി 500 കോടി രൂപ ഉടൻ അനുവദിക്കുന്നതിനു പുറമേ ബജറ്റിൽ 2000 കോടി രൂപ വകയിരുത്തും.സഹകരണ ബാങ്കുകളുടെ കിസാൻ ക്രെഡിറ്റ് കാർഡുകളെ റുപേ ക്രെഡിറ്റ് കാർഡുകളാക്കി മാറ്റാനുള്ള നടപടികൾ നബാർഡ് ഏകോപിപ്പിക്കും.

നിക്ഷേപത്തിന് 8%പലിശ

മുതിർന്ന പൗരന്മാർക്കുള്ള വരിഷ്ഠ പെൻഷൻ പദ്ധതി നടപ്പാക്കാൻ കേന്ദ്രമന്ത്രിസഭ അനുമതി നൽകി. നിക്ഷേപങ്ങൾക്കു പത്തു വർഷത്തേക്കു കുറഞ്ഞത് എട്ടു ശതമാനം പലിശനിരക്കിൽ പെൻഷൻ നൽകുന്നതാണു പദ്ധതി. എൽഐസി മുഖേന നടപ്പു സാമ്പത്തിക വർഷം തന്നെ പദ്ധതി ആരംഭിക്കും. പലിശ നിരക്കിലെ അനിശ്ചിത്വത്തിൽ നിന്നു മുതിർന്ന പൗരന്മാരുടെ നിക്ഷേപത്തിനും പെൻഷനും സംരക്ഷണം നൽകാൻ ലക്ഷ്യമിട്ടാണു പദ്ധതി. എട്ടു ശതമാനം പലിശ നൽകുന്നതിൽ എൽഐസിക്കുണ്ടാകുന്ന നഷ്ടം കേന്ദ്ര സർക്കാർ നികത്തും.

വായ്പയ്ക്ക് 3%പലിശയിളവ്

ഗ്രാമങ്ങളിൽ രണ്ടുലക്ഷം രൂപ വരെയുള്ള ഭവന വായ്പകൾക്കു മൂന്നു ശതമാനം പലിശയിളവു നൽകുന്ന പദ്ധതിക്കു കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ഭവന നിർമാണത്തിനും നിലവിലുള്ള ഭവനങ്ങൾ വലുതാക്കുന്നതിനുമുള്ള വായ്പകൾക്ക് ആനുകൂല്യമുണ്ടാകും. പ്രധാനമന്ത്രി ഗ്രാമീണ ഭവന പദ്ധതിയിൽ ഉൾപ്പെടാത്തവയ്ക്കാണു പുതിയ പദ്ധതി. കറൻസി അസാധുവാക്കൽ നടപടി 50 ദിവസം പിന്നിട്ടശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനങ്ങളിൽ ഉൾപ്പെടുന്നതാണിത്. ദേശീയ ഭവന ബാങ്ക് (എൻഎച്ച്ബി) മുഖേന നടപ്പാക്കും.
 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :