രാജ്യത്തെ പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എൻഎൽ വീണ്ടും വൻ ഓഫറുകളുമായി രംഗത്ത്. മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ തുടങ്ങിവെച്ച ഓഫർ മൽസരം ഇപ്പോഴും തുടരുകയാണ്. ഹോളി ആഘോഷത്തോടനുബന്ധിച്ചാണ് പുതിയ ഡേറ്റാ ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നത്.
നിലവിലെ ഡേറ്റാ പാക്കുകളായ 156, 198, 291, 549 എന്നിവയെല്ലാം പുതുക്കി. 156 രൂപ പാക്കിൽ ഏഴു ജിബി ഡേറ്റ 28 ദിവസം ഉപയോഗിക്കാം. നിലവിൽ ഈ പാക്കിൽ 10 ദിവസത്തേക്ക് 4ജിബി ഡേറ്റയാണ് ലഭിക്കുന്നത്. 198 പാക്കിൽ 4ജിബി അധികഡേറ്റ നൽകും.