E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 27 2021 07:09 AM IST

Facebook
Twitter
Google Plus
Youtube

More in Business

നോട്ടില്ലാ രാജ്യത്തിനായി ‘ഭീം’ എത്തി; ഇനി വിരലടയാളം കൊണ്ടും പണമിടപാട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

01-Bhim-1-DC
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ന്യൂഡൽഹി ∙ ബാങ്ക് അക്കൗണ്ടുമായി ആധാർ ബന്ധിപ്പിച്ചവർക്കു വിരലടയാളം കൊണ്ടു ബാങ്ക് ഇടപാടുകൾ നടത്താൻ സൗകര്യമുള്ള ‘ഭീം’ (ഭാരത് ഇന്റർഫേസ് ഫോർ മണി) മൊബൈൽ ആപ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. നിലവിൽ നാലക്ക പാസ്‌വേഡ് ഉപയോഗിക്കേണ്ട ആപ്പിൽ വിരലടയാളം സ്വീകരിക്കാനുള്ള സംവിധാനം രണ്ടാഴ്ചയ്ക്കകം ഏർപ്പെടുത്തുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഭീം ആപ് (ഭീം–ഭാരത് ഇന്റർഫെയ്‌സ് ഫോർ മണി) രാജ്യത്ത് ഇപ്പോൾത്തന്നെ യുപിഐ (യുണൈറ്റഡ് പേയ്മെന്റ് ഇന്റർഫെയ്‌സ്) നിലവിലുണ്ട്. നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയാണ് ഇവ വികസിപ്പിച്ചത്. ഇവർ തന്നെയാണു ഭീം ആപ്പും തയാറാക്കിയിരിക്കുന്നത്. യുപിഐ ആപ്പ് 21 ബാങ്കുകൾക്കാണ് ഇപ്പോഴുള്ളത്. കൂടുതൽ ബാങ്കുകൾ ഇതിലേക്കു വരും. യുപിഐ ഉപയോഗിക്കാൻ ഇന്റർനെറ്റ് കണക്‌ഷൻ വേണം. എന്നാൽ ഭീം ആപ്പിന് അതു വേണ്ട. തുടക്കത്തിൽ ആൻഡ്രോയിഡ് സ്മാർട് ഫോണുകളിലാണ് ഇതു പ്രവർത്തിക്കുക. എന്നാൽ അടുത്ത ഘട്ടത്തിൽ സാധാരണ ഫോൺ മതിയാകും. രണ്ട് എംബി മാത്രം ഫയൽ ഭാരം. ഭീം ആപ്പ് എങ്ങനെ കിട്ടും

 ∙ ഗൂഗിൾ പ്ലേസ്റ്റോറിൽനിന്നു ഡൗൺ‌ലോഡ് ചെയ്യുക. 

∙ ആപ് തുറക്കുമ്പോൾ ഫോൺ നമ്പർ എസ്എംഎസ് ആയി അയയ്ക്കാൻ ആവശ്യപ്പെടും. 

∙ തുടർന്നു റജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടും 

∙ അടുത്ത പടിയായി നാല് അക്കമുള്ള ഡിജിറ്റൽ പാസ്‌ കോഡ് നൽകുക 

∙ ബാങ്ക് ഏതെന്നു തിരഞ്ഞെടുക്കുക ഇതോടെ ഭീം ആപ് ഉപയോഗ സജ്ജമാകും. സേവനങ്ങൾ 

∙ പണം അയയ്ക്കാം 

∙ പണം സ്വീകരിക്കാം ∙ ക്യുആർ കോഡ് സ്കാൻ ചെയ്തു പണമിടപാടു നടത്താം ഒന്നിലേറെ അക്കൗണ്ടുകൾ 

∙ ഒന്നിലേറെ ബാങ്കുകളിൽ അക്കൗണ്ട് ഉണ്ടെങ്കിൽ അതിൽ ഏതിലേക്കും മാറാൻ കഴിയും. ∙ ഫോണിൽ മൈ ഇൻഫർമേഷൻ തുറന്നാൽ ഏതെല്ലാം ബാങ്കുകളിലേക്കാണു മാറാൻ കഴിയുക എന്ന വിവരം ലഭിക്കും. 

∙ ഓരോ ബാങ്കിലെയും അക്കൗണ്ടിലുള്ള ബാലൻസ് അറിയാനും സം‌വിധാനം എത്ര രൂപ മാറ്റാം ∙ ഒരു രൂപ മുതൽ 20,000 രൂപ വരെ അയയ്ക്കാം; സ്വീകരിക്കാം ∙ ഒറ്റത്തവണ പരമാവധി 10,000 രൂപ; ഒരുദിവസം പരമാവധി 20,000 രൂപ 

∙ 24 മണിക്കൂറും ആഴ്ചയിൽ ഏഴു ദിവസവും വർഷത്തിൽ 365 ദിവസവും പ്രവർത്തിക്കും പണം പറന്നെത്തും ∙ യുപിഐ പ്രവർത്തിക്കുന്നത് െഎഎംപിഎസ് വഴി (ഇമ്മിഡിയറ്റ് പേയ്‌മെന്റ് സർ‌വീസ്) 

∙ സെക്കൻഡുകൾക്കുള്ളിൽ പണം കൈമാറിക്കഴിയും മൊബൈൽ ഫോണും വേണ്ട! 

∙ ആധാർ പേയ്‌മെന്റ് ആപ് കൂടി ഡൗൺലോഡ് ചെയ്‌താൽ ആധാർ വഴി പണം നൽകാം ∙ പാസ്‌കോഡിനു പകരം വിരലടയാളം മതി – ആധാർ കാർഡിലെ വിരലടയാളമായിരിക്കും തിരിച്ചറിയാനുള്ള കോഡ് 

∙ ഇതുവഴി പണം കൈമാറാൻ മൊബൈൽ ഫോണും വേണ്ട. ഒരു കടയിൽനിന്നു സാധനങ്ങൾ വാങ്ങുന്നുവെന്നു കരുതുക. കടയുടമയുടെ മൊബൈലിലെ ആധാർ ആപ്പിൽ ഇടപാടുകാരനു വിരലമർത്തി പണം കൈമാറാം. അംബദ്കർ സ്മരണയിൽ ഭരണഘടനാ ശിൽപി ഡോ.ഭീം റാവു അംബദ്കറുടെ സ്മരണയ്ക്കാണ് ആപ്പിനു ‘ഭീം’ എന്നു പേരിട്ടത്. തൽക്കത്തോറ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ‘ഡിജിധൻ’ മേളയിലാണു പ്രധാനമന്ത്രിഭീം ആപ് അവതരിപ്പിച്ചത്. രണ്ടു മെഗാബൈറ്റ് മാത്രം ഉപയോക്താക്കൾക്ക് ആൻഡ്രോയിഡ് മൊബൈൽ ഫോണുകളിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ് രണ്ടു മെഗാബൈറ്റ് മാത്രമുള്ള ‘ഭീം’ ആപ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :