E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

കള്ളം പറയുന്ന ചിലർക്കെങ്കിലും തലവേദനയാകും വാട്സാപ്പിലെ പുതിയ ഫീച്ചർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

whatsapp-web-logo
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വാട്സാപ്പിൽ ഇരുന്ന് ഞാൻ ഇവിടെ ഇല്ല; അങ്ങു ദൂരെയാണെന്നു കള്ളം പറയുന്നവർ സൂക്ഷിക്കുക. നിങ്ങളുടെ ലൊക്കേഷൻ കൂടി കൃത്യമായി കണ്ടെത്തും വാട്സാപ്പ് ഫീച്ചർ വരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും എവിടെ ഇരുന്നാണ് മെസേജ് അയക്കുന്നതെന്ന് മനസ്സിലാക്കാൻ സാധിക്കുന്ന വാട്സാപ്പ് ഫീച്ചർ ഉടൻ വരുമെന്നാണ് അറിയുന്നത്.

ഗ്രൂപ്പുകളിലെ ഓരോ അംഗങ്ങളും എവിടെ ഇരുന്നാണ് വാട്സാപ്പ് ഉപയോഗിക്കുന്നതെന്ന് മനസ്സിലാക്കാൻ സാധിക്കും. ഈ ഫീച്ചർ സംബന്ധിച്ച വിവരങ്ങൾ ട്വിറ്റർ വഴിയാണ് പുറത്തുവന്നിരിക്കുന്നത്. WABetaInfo ട്വിറ്റർ പുറത്തുവിട്ട വിവരങ്ങൾ ശരിയാണെങ്കിൽ പുതിയ ലൈവ് ലൊക്കേഷൻ ട്രാക്കിങ് ഫീച്ചർ ആൻഡ്രോയ്ഡ് 2.16.399 , ഐഒഎസ് 2.17.3.28 ബീറ്റാ വേർഷനുകളിലാണ് വരുന്നത്.

നിലവിൽ വാട്സാപ്പിൽ ഉപയോക്താക്കളുടെ ലൊക്കേഷൻ ഷെയർ ചെയ്യാനുള്ള ഓപ്ഷൻ ലഭ്യമാണ്. ഇതിന്റെ അടുത്ത പടിയായാണ് റിയൽ ടൈം ലൈവ് ലൊക്കേഷൻ ട്രാക്കിങ് എത്തുന്നത്. ലൈവ് ലൊക്കേഷൻ ട്രാക്കിങ് അഞ്ചു മിനിറ്റ്, രണ്ടു മിനിറ്റ്, ഒരു മിനിറ്റ് എന്നിങ്ങനെ ഒരു നിശ്ചിത സമയത്തേയ്ക്ക് പരിമിതപ്പെടുത്താനും എപ്പോഴും ഓപ്പൺ ചെയ്തിടാനും ഓപ്ഷനുണ്ട്.

ആപ്പ് അപ്ഡേഷനിൽ ഈ ഓപ്ഷൻ പ്രവർത്തന രഹിതമായിരിക്കും. സുരക്ഷാ കാരണങ്ങളാൽ ആപ്പ് സെറ്റിങ്സിൽ കയറി ഉപയോക്താവ് തന്നെ ലൈവ് ലൊക്കേഷൻ ട്രാക്കിങ് ഓപ്ഷൻ പ്രവർത്തനക്ഷമമാക്കണം.

ജനപ്രിയ സോഷ്യൽമീഡിയ ആപ്ലിക്കേഷനായ വാട്സാപ്പിൽ പുതിയ ഫീച്ചറുകൾ വരുന്നതായി നേരത്തെ തന്നെ വാർത്തകളുണ്ടായിരുന്നു. അയച്ച മെസേജുകളും ഫയലുകളും തിരിച്ചുവിളിക്കുക, അല്ലെങ്കിൽ അയച്ച മെസേജുകൾ എഡിറ്റ് ചെയ്യുക എന്നീ ഫീച്ചറുകൾ അടുത്ത പതിപ്പിൽ വരുമെന്നാണ് കരുതുന്നത്. പലപ്പോഴും അയച്ച മെസേജിൽ തെറ്റുകളുണ്ടെങ്കിൽ, അല്ലെങ്കിൽ കിട്ടുന്നവരെ വേദനിപ്പിക്കുന്ന സന്ദേശങ്ങളാണെങ്കിൽ പിൻവലിക്കാനും എഡിറ്റ് ചെയ്യാനും ആഗ്രഹിച്ചു പോകാറുണ്ട്. എന്നാൽ കൈവിട്ട വാട്സാപ്പ് മെസേജുകൾ നീക്കം ചെയ്യാനോ എഡിറ്റ് ചെയ്യാനോ നിലവിൽ ഓപ്ഷൻ ഇല്ല.

അയച്ച വാട്സാപ്പ് മെസേജ് എഡിറ്റ് ചെയ്യുന്നതിന്റെ വിഡിയോ നേരത്തെ ട്വിറ്ററിൽ വന്നിരുന്നു. വാട്സാപ്പിന്റെ ആൻഡ്രോയ്ഡ് 2.17.25, 2.17.26 ബീറ്റാ പതിപ്പുകളിലായി ഈ ഫീച്ചറുകൾ വരുന്നെന്നാണ് റിപ്പോർട്ട്. ഗ്രൂപ്പ് ചാറ്റിലും ഈ ഫീച്ചർ ഉപയോഗപ്പെടുത്താനാകും. വാട്‌സാപ്പില്‍ അവസാനം അയച്ച സന്ദേശങ്ങളാണ് എഡിറ്റ് ചെയ്യാന്‍ കഴിയുക. എന്നാല്‍ നേരത്തെ അയച്ചിട്ടുള്ള മെസേജുകള്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കില്ല.

എന്നാൽ പുതിയ ഫീച്ചറുകൾ സംബന്ധിച്ച വിവരങ്ങളോട് വാട്സാപ്പ് അധികൃതർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഈ ഫീച്ചറുകൾ എന്നു വരുമെന്നത് സംബന്ധിച്ചും വ്യക്തതയില്ല. പുതിയ ഫീച്ചറുകൾ പരീക്ഷണാടിസ്ഥാനത്തിൽ ചിലർക്ക് നൽകിയിട്ടുണ്ടെന്ന് മാത്രമാണ് അറിയുന്നത്. ഇതിനു പുറമെ മറ്റുചില ഫീച്ചറുകളും പ്രതീക്ഷിക്കുന്നുണ്ട്.  

കൂടുതൽ വാർത്തകൾക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :