E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 23 2020 08:14 PM IST

Facebook
Twitter
Google Plus
Youtube

More in Business

ബാങ്ക് ഇടപാടുകൾക്ക് മിനിമം തവണ കഴിഞ്ഞാൽ ഫീസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

banking
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വിവിധ തരം സേവനങ്ങൾക്കു മിനിമം തവണകൾ കഴിഞ്ഞാൽ ബാങ്കുകളിൽ ഫീസ്. എന്നാൽ ഇത്തരം ഫീസ് നേരത്തേ ഈടാക്കിയിരുന്നതു തന്നെയാണെന്ന് ബാങ്കിങ് വൃത്തങ്ങൾ അറിയിച്ചു. പുതുതായി ഫീസ് ഏർപ്പെടുത്തിയിട്ടില്ല.

മിനിമം ബാലൻസ് ഇല്ലെങ്കിൽ എസ്ബിഐ പിഴ ചുമത്തുന്നത് ഏതാനും വർഷം മുമ്പു നിർത്തലാക്കിയിരുന്നു. അത്തരം അക്കൗണ്ടുകൾ ലക്ഷക്കണക്കിന് ഉണ്ടായപ്പോൾ അവ നിലനിർത്തുക ബാങ്കിനു വൻ ബാധ്യത ആയതോടെയാണ് പിഴ വീണ്ടും ഈടാക്കാൻ തീരുമാനിച്ചത്. അതു തന്നെ ഏപ്രിൽ മുതലാണ്, ഇപ്പോഴല്ല. 

എന്നാൽ എല്ലാ ബാങ്കുകൾക്കും വിവിധ തരം എസ്ബി അക്കൗണ്ടുകളും, മിനിമം ചാർജ് ഇല്ലെങ്കിലും പിഴ ഈടാക്കാത്ത തരം അക്കൗണ്ടുകളുമുണ്ട്. ഒരു ബാങ്കിനും ഇത്തരം ഫീസുകൾ ഏകീകൃതമല്ല. അക്കൗണ്ടുകൾ അനുസരിച്ചു വ്യത്യാസപ്പെടുകയും ചെയ്യും. നിലവിൽ ആക്സിസ് ബാങ്ക്, ഐസിഐസിഐ, എച്ച്ഡിഎഫ്സി എന്നീ സ്വകാര്യ ബാങ്കുകളാണ് എല്ലാ സേവനങ്ങൾക്കും നിരക്ക് ഈടാക്കുന്നത്. 

ഒരു ബാങ്കിന്റെ എടിഎം കാർഡ് അതേ ബാങ്കിന്റെ എടിഎമ്മുകളിൽ ഉപയോഗിച്ചാലും മറ്റേതെങ്കിലും ബാങ്കിന്റെ എടിഎമ്മിൽ ഉപയോഗിച്ചാലും നിരക്കുകൾ വ്യത്യസ്തമാണ്. ആയിരം രൂപയിൽ താഴെ മിനിമം ബാലൻസ് എങ്കിൽ മാസം മൂന്നു തവണ മാത്രമേ മെട്രോ നഗരങ്ങളിൽ സൗജന്യ എടിഎം ഇടപാട് ലഭിക്കൂ. 

മറ്റു സ്ഥലങ്ങളിൽ അഞ്ചു തവണ വരെ സൗജന്യം. മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുകയാണെങ്കിൽ മൂന്നു തവണയിലേറെയോ അഞ്ചു തവണയിലേറെയോ വന്നാൽ 20 രൂപ ഈടാക്കും. പണമിടപാട് അല്ലാതെ ബാലൻസ് അറിയാനോ മറ്റോ മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിച്ചാൽ എട്ടു രൂപയാണ് ഫീസ്. 

സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിൽപ്പെട്ട ബാങ്കുകളുടെ എടിഎം പണം പിൻവലിക്കാനോ മറ്റു കാര്യങ്ങൾ അറിയാനോ ഉപയോഗിച്ചാൽ അഞ്ചു രൂപ ഫീസ്. ആവശ്യത്തിനു ബാലൻസ് തുക ഇല്ലാതെ പണം എടുക്കാൻ ശ്രമിച്ച് പണം ലഭിക്കാതെ വന്നാൽ പിഴ 20 രൂപ . ഇവയ്ക്കെല്ലാം സേവന നികുതിയും പുറമെ വരുന്നതാണ്.

സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പ് ശാഖകളിലെ നിരക്കുകൾ 

മിനിമം ബാലൻസ് തുക ആയിരം രൂപയിൽ താഴെ എങ്കിൽ മാസം നാലു തവണ ശാഖയിൽ സൗജന്യമായി ബാങ്കിടപാട് നടത്താം. അതിലേറെ തവണ ബാങ്കിടപാട് ശാഖയിൽ നടത്തുന്നിനു 20 രൂപ നിരക്കും മൂന്നു രൂപ സേവന നികുതിയും ചേർത്ത് 23 രൂപ ഫീസ് ഈടാക്കും. 

എന്നാൽ മിനിമം ബാലൻസ് തുക 25000 മുതൽ 50000 വരെ എങ്കിൽ 10 തവണയും 50000 മുതൽ ഒരു ലക്ഷം വരെ എങ്കിൽ 15 തവണയും ശാഖയിൽ സൗജന്യമായി മാസം ബാങ്കിടപാട് നടത്താം. 

അതിലേറെ തവണ വന്നാൽ മാത്രമേ ഫീസ് വരൂ. ഒരു ലക്ഷം രൂപയിലേറെ മിനിമം ബാലൻസ് ഉണ്ടെങ്കിൽ എത്ര തവണ വേണമെങ്കിലും ഫീസ് ഇല്ലാതെ തന്നെ ബാങ്കിടപാട് ശാഖയിൽ നടത്താം. 

 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :