E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday January 24 2021 11:20 PM IST

Facebook
Twitter
Google Plus
Youtube

More in Business

സൂപ്പർ അച്ചീവറിൽ പ്രാർത്ഥനയും ; ഫോർബ്സ് പട്ടികയിൽ ഇടംപിടിച്ചത് 30 ഇന്ത്യൻ വംശജർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

prardhana
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ലോകത്തെ മാറ്റിത്തീർക്കുക മനോഹരമായ ആശയമാണ്.മാറ്റത്തിന്റെ പ്രേരണയും പ്രചോദനവുമായി മുന്നിൽ നിന്നു നയിക്കുന്നതു പ്രതിഭാശാലികളും.അസാധാരണ നേട്ടങ്ങൾക്ക് ഉടമകളായി ലോകത്തെ മുന്നോട്ടു നയിക്കാൻ കെൽപുള്ളവരുടെ 2017– ലെ ഫോർബ്സ് മാസിക പട്ടികയിൽ ഇടംപിടിച്ചു മൂപ്പതിലേറെ ഇന്ത്യൻ വംശജർ. എല്ലാവരും മുപ്പതു വയസ്സിൽ താഴെയുള്ളവർ. നിലവിലെ സാഹചര്യം മാറ്റി പുതുമ കൊണ്ടുവരാൻ ശ്രമിച്ചു വിജയിക്കുന്നവർ. സംരംഭകരും വ്യവസായികളുമുണ്ട്. ആരോഗ്യപരിചരണ രംഗത്തു പ്രവർത്തിക്കുന്നവർ. നിർമാണ വൈദഗ്ധ്യം. കായികം. സാമ്പത്തികം എന്നിങ്ങനെ വൈവിധ്യമേറിയ 20 മേഖലകളിൽ കഴിവുതെളിയിച്ചവർ. ഫോർബ്സ് തയ്യാറാക്കിയ അറുനൂറു പേരുടെ പട്ടികയിൽ 30 ഇന്ത്യൻ വംശജർ എത്തിയെന്നതു മികച്ച നേട്ടമാണ്; അഭിമാനകരവും.

27 വയസ്സുള്ള പ്രാർഥനാ ദേശായി. വികസ്വര രാജ്യങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ച് വൈദ്യശാസ്ത്രരംഗത്തെ നേട്ടങ്ങൾ എത്തിക്കാൻ ഉപേക്ഷിച്ചതു ഹർവാർഡ് ഗ്രാജ്വേറ്റ് സ്കൂളിലെ പഠനം.ആരോഗ്യപരിചരണ രംഗത്തു പ്രവർത്തിക്കുന്ന സിപ്‌ലൈൻ എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരിൽ മുൻനിരയിലുണ്ട് പ്രാർഥന. നിയോ ലൈറ്റ് സഹസ്ഥാപകൻ വിവേക് കൊപ്പാർതിയും ഫോർബ്സ് പട്ടികയിലുണ്ട്.മഞ്ഞപ്പിത്തത്തിനെതിരെ വീട്ടിൽ ഉപയോഗിക്കാവുന്ന ഫൊട്ടോതെറപ്പി ഉപകരണത്തിന്റെ നിർമാണമാണു വിവേകിനെ ഔന്നത്യങ്ങളിലെത്തിച്ചത്.

ഹർവാർഡ് മെഡിക്കൽ സ്കൂളിൽ ഓർത്തോപീഡിക് സർജറി വിഭാഗം മേധാവി ഷോൺ പട്ടേലിനു വയസ്സ് 28. സങ്കീർണ ശസ്ത്രക്രിയക്കുറിച്ച് ഒരു ഡസനിലധികം പ്രബന്ധങ്ങൾ വിവിധ മെഡിക്കൽ ജേണലുകളിലായി പ്രസിദ്ധീകരിച്ചുകഴിഞ്ഞു. ഓർത്തോ നിൻജ എന്ന പട്ടേലിന്റെ സ്ഥാപനം ഡോക്ടർമാർക്കിടയിലെ വിവര വിനിമയം എളുപ്പമാക്കാൻ സഹായിക്കുന്ന മൊബൈൽ ആപ്പും വികസിപ്പിച്ചു.

അവേറിയ ഹെൽത്ത് സൊലുഷൻസ് എന്ന സ്ഥാപനമേധാവിയാണ് റോഹൻ സൂരി. വയസ്സ് 17 മാത്രം. നിയമ രംഗത്തു നേട്ടങ്ങളുണ്ടാക്കി വരുൺ ശിവറാമുണ്ട്.27 വയസ്സുകാരൻ.എനർജി സെക്യൂരിറ്റി ആൻഡ് ക്ലൈമറ്റ് ചേഞ്ച് ആക്ടിങ് ഡയറക്ടർ. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽനിന്നു ഡോക്ടറേറ്റ് നേടിയ ശിവറാം പരിസ്ഥിതി പഠന ഉപദേശക സമിതിയിലും അംഗം. ഹിലറി ക്ലിൻറൻറെ ഊർജനയം രൂപീകരണത്തിലും ഉപദേശക സ്ഥാനത്തു ശിവറാം ഉണ്ടായിരുന്നു.

നിർമാണ വ്യാവസായിക രംഗത്തുനിന്ന് 28 വയസ്സുകാരി നേഹ ഗുപ്ത. നിർമാണ തൊഴിലാളികൾക്കു സുരക്ഷിതവും കാര്യക്ഷമവുമായ ഹെഡ്സെറ്റുകൾ നിർമിച്ചു വിതരണം ചെയ്യുന്ന സ്ഥാപനത്തിന്റെ മുൻനിരയിൽ. സാമൂഹിക സംരംഭക വിഭാഗത്തിൽ ആദിത്യ അഗർവാല. കിസാൻ നെറ്റ്‌വർക്കിന്റെ സഹസ്ഥാപക. ഇന്ത്യയിലെ ചെറുകിട കച്ചവടക്കാർക്കു സാധനങ്ങൾ ഓൺലൈനായി വിൽക്കാനും വാങ്ങാനും സഹായിക്കുന്നു കിസാൻ നെറ്റ്‍വർക്ക്.

കായിക രംഗത്ത് അക്ഷയ് ഖന്ന ( 29 ). ഫിലാഡെൽഫിയ ഫുട്ബോൾ ടീമിന്റെ സ്ട്രാറ്റജിക് വൈസ്പ്രസിഡന്റ്. അനർഘ്യ വർധാന വെൻച്വർ ക്യാപിറ്റൽ രംഗത്തെ മുൻരിക്കാരി. വിവിധ സ്റ്റാർട്ട് അപ്പുകളിലായി പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട് അനർഘ്യ. സ്റ്റാർവുഡ് ക്യാപിറ്റൽ വൈസ് പ്രസിഡന്റാണ് ആക്ഷയ് ഗോയൽ. 26–ാം വയസ്സിൽ വൈസ് പ്രഡിഡന്റാകുമ്പോൾ സ്റ്റാർവുഡിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് പ്രസിഡന്റ്. ഹോട്ടലുകൾ ഏറ്റെടുത്തു പ്രവർത്തനം വിപുലപ്പെടുത്തുന്നതിൽ ശ്രദ്ധിക്കുന്നു.

ഉപഭോക്തൃ സാങ്കേതികവിദ്യാ രംഗത്ത് അജയ് യാദവ്. 29 വയസ്സുകാരൻ. കൂടെ താമസിക്കാൻ റും മേറ്റിനെ കണ്ടെത്തുക. ചാറ്റ് ചെയ്യാൻ സുഹൃത്തുക്കളെ കണ്ടെത്തുക, അപാർട്മെന്റ് കണ്ടെത്തുക എന്നിവയ്ക്കു സഹായിക്കുന്ന റൂമി എന്ന സ്റ്റാർട്ട് അപ് ആപ്പിന്റെ സ്ഥാപകൻ.
 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :