
മലയാള മനോരമ ക്വിക് കേരള ഡോട്ട് കോമിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന മെഷിനറി ആന്‍ഡ് ട്രേഡ് എക്സ്പോയ്ക്ക് കൊച്ചിയില്‍ തുടക്കം. 200ലെറെ സ്റ്റാളുകളിലായി രാജ്യത്തെ പലഭാഗങ്ങളില്‍ നിന്നുള്ള 130ല്‍പ്പരം മെഷിനറി നിര്‍മാതാക്കളുടെ ഉല്‍പ്പന്നങ്ങള്‍ മേളയില്‍ അവതരിപ്പിക്കുന്നു. മറൈന്‍ ഡ്രൈവിലാണ് എക്സ്പോ.
ഫുഡ് പാക്കിങ് അന്‍ഡ് ഫുഡ് പ്രൊസസിങ് മെഷിന്‍, വെയ്സ്റ്റ് ഇന്‍സിനേറ്റര്‍, വിവിധതരം നൂതന ജലശുദ്ധീകരണ ഉപകരണങ്ങള്‍, പേപ്പര്‍ ബാഗ് മേയ്ക്കിങ് ഉപകരണങ്ങള്‍, സോളാര്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി നിരവധിയുണ്ട് എക്സ്പോയില്‍. വീടുകളിലെയ്ക്കാവശ്യമായ ഉല്‍പ്പന്നങ്ങളുടെ ഡിസ്കൗണ്ട് മേളയില്‍ഫര്‍ണിച്ചറുകള്‍, കയര്‍ ഉല്‍പ്പന്നങ്ങള്‍, ഫെന്‍സിങ് മെറ്റീരിയലുകളുമുണ്ട്. മറൈന്‍ഡ്രൈവില്‍ നടക്കുന്ന മേള ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം ചെയ്തു.
മലയാള മനോരമ മാര്‍ക്കറ്റിങ് സര്‍വീസസ് ആന്റ് സൊല്യൂഷന്‍സ് വൈസ് പ്രസിഡന്റ് ജോയ് മാത്യു ചടങ്ങില്‍ അധ്യക്ഷനായി. രാവിലെ 11മുതല്‍ രാത്രി 8വരെയാണ് പ്രദര്‍ശം. 18ന് സമാപിക്കും. എല്ലാദിവസവും സംരംഭകത്വ സെമിനാറുകളും ഉണ്ട്.